Connect with us

National

സുനന്ദയുടെ മരണം: ഐപിഎല്‍ അടക്കമുള്ള വിഷയങ്ങള്‍ അന്വേഷണ പരിധിയില്‍ കൊണ്ടുവരും

Published

|

Last Updated

ന്യൂഡല്‍ഹി: ഐപിഎല്‍ അടക്കമുള്ള വിഷയങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബാസി. സുനന്ദയുടെ മരണം കൊലപാതകമാണന്ന പോലീസിന്റെ നിഗമനത്തെപ്പറ്റിയും അന്വേഷണത്തെക്കുറിച്ചും ആരാഞ്ഞ് ശശി തരൂര്‍ അയച്ച ഇ-മെയില്‍ ലഭിച്ചതായും കമ്മീഷണര്‍ വ്യക്തമാക്കി.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. തരൂരിനെ എപ്പോള്‍ ചോദ്യം ചെയ്യും എന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തരൂരിനെതിരെ സുബ്രഹ്മണ്യം സ്വാമി വീണ്ടും രംഗത്തെത്തി. മെഹര്‍ തരാറുമായുള്ള തരൂരിന്റെ ബന്ധം രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി മെഹര്‍ തരാറിന് ബന്ധമുള്ളതായും സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു.