Connect with us

Gulf

അബുദാബി പോലീസ് എയര്‍വിംഗ് 15 പേരെ ആശുപത്രിയിലെത്തിച്ചു

Published

|

Last Updated

അബുദാബി: എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ അബുദാബി പോലീസ് എയര്‍ ആംബുലന്‍സ് അഞ്ച് പേരെ ആശുപത്രിയിലെത്തിച്ചു. വ്യത്യസ്ത സ്ഥലങ്ങളില്‍ നടന്ന വാഹനാപകടങ്ങളില്‍ പരുക്കേറ്റവരെയാണ് ആശുപത്രിയിലെത്തിച്ചത്.
ഇതില്‍ നാല് പേര്‍ സ്വദേശികളും ഒരാള്‍ ഏഷ്യക്കാരനുമാണ്. 53ഉം 59ഉം വയസുള്ള രണ്ടു സ്വദേശികളെ സില ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സക്കായി മഫ്‌റഖ് ആശുപത്രിയിലേക്കും അല്‍ ഐനില്‍ മോട്ടോര്‍ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ 17,19 വയസുള്ള രണ്ടു വിദ്യാര്‍ഥികളെ തവാം ആശുപത്രിയിലുമാണ് എത്തിച്ചത്. അല്‍ ഐനില്‍ തന്നെ വാഹനാപകടത്തില്‍പെട്ട ഏഷ്യക്കാരനെയും എയര്‍വിംഗ് തവാം ആശുപത്രിയിലെത്തിച്ചു.

Latest