Connect with us

Gulf

തിരക്കു സമയങ്ങളില്‍ നഗര പരിധിയില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം

Published

|

Last Updated

റാസല്‍ഖൈമ: തിരക്കു സമയങ്ങളിലും രാവിലെയും വൈകുന്നേരവും റാസല്‍ ഖൈമയില്‍ നഗര പരിധിയില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് സ്‌കൂളിലേക്ക് പോകുന്നതും വരുന്നതുമായ സമയങ്ങളില്‍ നിരോധനമേര്‍പ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. രാവിലെ 6.30 മുതല്‍ 8.30വരെയും ഉച്ചക്ക് ഒന്നു മുതല്‍ മൂന്ന് വരെയുമാണ് നിരോധനമേര്‍പ്പെടുത്തിയത്. ഈ സമയങ്ങളില്‍ പോലീസ് പരിശോധനക്കായി റോന്ത് ചുറ്റുമെന്ന് റാസല്‍ ഖൈമ ട്രാഫിക് വിഭാഗം പെട്രോളിംഗ് വകുപ്പ് ഡയറക്ടര്‍ കേണല്‍ അലി സഈദ് അല്‍ അലൈകാം വ്യക്തമാക്കി. റോഡില്‍ തിരക്ക് കൂടുതലാണെങ്കില്‍ സ്‌കൂളിന്റെ സമീപത്ത് ബാരിക്കേഡ് വാഹനങ്ങള്‍ തിരിച്ച് വിടുമെന്നും അദ്ദേഹം പറഞ്ഞു.
വലിയ വാഹനങ്ങളുടെ അപകടത്തെ തുടര്‍ന്ന് 71 പേരാണ് കഴിഞ്ഞ വര്‍ഷം മരണപ്പെട്ടത്. 2013ല്‍ 42 പേരായിരുന്നു മരിച്ചത്. ട്രക്ക് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന്റെ പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം 22 സ്വദേശികള്‍ മരിച്ചപ്പോള്‍ 2013ല്‍ 10 പേരാണ് മരണപ്പെട്ടത്.
ഇരു ചക്രവാഹനങ്ങളുണ്ടാക്കുന്ന അപകടങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണം ആരംഭിച്ചു കഴിഞ്ഞതായി റാസല്‍ ഖൈമ പോലീസ് അറിയില്ല.
റോഡ് മുറിച്ച് കടക്കുക, സുരക്ഷാ നിയമങ്ങള്‍ പാലിക്കാതെ അമിത വേഗതയില്‍ സഞ്ചരിക്കുക എന്നിവയാണ് അപകടത്തിന് പ്രധാന കാരണം. കേണല്‍ അലൈകാം വ്യക്തമാക്കി.

Latest