Connect with us

Kasargod

മലബാറിന്റെ വികസന പിന്നാക്കത്തില്‍ മാധ്യങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്: എന്‍ പി രാജേന്ദ്രന്‍

Published

|

Last Updated

കാസര്‍കോട്: മലബാര്‍ മേഖലയില്‍ ഉന്നത രാഷ്ട്രീയ നേതാക്കളുണ്ടെങ്കിലും വികസന കാര്യത്തില്‍ പിന്നോട്ട് പോയതില്‍ ഇവിടുത്തെ മാധ്യമങ്ങള്‍ക്കും ഏറെ ഉത്തരവാദിത്വമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകനും പ്രസ് അക്കാദമി മുന്‍ ചെയന്‍മാനുമായ എന്‍ പി രാജേന്ദ്രന്‍ പറഞ്ഞു. വികസന പ്രക്രിയയില്‍ മാധ്യങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ തെക്കന്‍ മേഖലയിലെ രാഷ്ട്രീയ നേതാക്കള്‍ വികസനത്തിന് പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ മലബാറില്‍ പ്രഗല്‍ഭ രാഷ്ട്രീയ നേതാക്കളുണ്ടെങ്കിലും വികസന കാര്യത്തില്‍ ബോധമുണ്ടായിരുന്നില്ല. ഗതാഗത മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലുമുള്ള പിന്നോട്ടുപോക്കിന് കാരണം ഇത്തരത്തിലുള്ള ഇടപെടലിന്റെ കുറവായിരുന്നു. കേരളത്തിന്റെ മൊത്തം വികസന കാര്യങ്ങള്‍ പറയുന്നതില്‍ മാധ്യമങ്ങള്‍ക്ക് അതിന്റെതായ പങ്ക് വഹിക്കാന്‍ കഴിഞ്ഞില്ല. മാധ്യമങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനപ്പുറം വികസനത്തിന് അമിത പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും എന്‍ പി രാജേന്ദ്രന്‍ പറഞ്ഞു. കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ സ്വാഗതവും അബ്ദുറഹ്മാന്‍ കുഞ്ഞിമാസ്റ്റര്‍ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest