Connect with us

National

ആശാംറാം ബാപ്പുവിനെതിരെ മൊഴി നല്‍കിയയാള്‍ വെടിയേറ്റു മരിച്ചു

Published

|

Last Updated

മുസഫര്‍നഗര്‍: ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരെ ബലാല്‍സംഗക്കേസില്‍ മൊഴി നല്‍കിയയാള്‍ വെടിയേറ്റുമരിച്ചു. അഖില്‍ ഗുപ്ത (35)യാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ മുസഫര്‍ഗറിലാണ് സംഭവം. വെടിവച്ചയാളെ പിടികൂടാനായില്ല.
സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ ഗുപ്ത ആശാറാം ബാപ്പുവിനെതിരെ മൊഴി നല്‍കിയത് നിര്‍ണായകമായിരുന്നു. ബാപ്പുവിന്റെ പാചകക്കാരനും സഹായിയുമായിരുന്നു ഗുപ്ത. 2013ലാണ് ഗുജറാത്ത് പൊലീസിന് ആശാറാം ബാപ്പുവിനെതിരെ മൊഴി നല്‍കിയത്.

Latest