Connect with us

National

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകില്ല

Published

|

Last Updated

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഉടന്‍ ഏറ്റെടുത്തേക്കില്ലെന്ന് സൂചന. അദ്ദേഹത്തെ ഉടന്‍ അധ്യക്ഷനാക്കേണ്ടെന്നാണ് സോണിയാ ഗന്ധിയുടേയും മുതിര്‍ന്ന നേതാക്കളുടേയും നിലപാട്. എന്നാല്‍ വര്‍ക്കിങ് പ്രസിഡന്റാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുന്നത് സംബന്ധിച്ച് നാളെ ചേരുന്ന പ്രവര്‍ത്തക സമിതിയില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും.
രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിയിരുന്നെങ്കിലും അദ്ദേഹത്തെ അധ്യക്ഷനാക്കുമെന്നാണ് കരുതിയരുന്നത്. ദിഗ് വിജയ് സിങ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനെ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് സോണിയയുടേയും മറ്റു മുതിര്‍ന്ന നേതാക്കളുടേയും നിലപാട് പുറത്തുവന്നിരിക്കുന്നത്.

Latest