Connect with us

Palakkad

പാലക്കാട്-പൊള്ളാച്ചി റെയില്‍പ്പാത മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും

Published

|

Last Updated

പാലക്കാട്: ബ്രോഡ്‌ഗേജാക്കുന്ന പാലക്കാട്‌പൊള്ളാച്ചി റെയില്‍പ്പാത മാര്‍ച്ചില്‍ കമ്മീഷന്‍ചെയ്യും. ഇതോടെ, മംഗലാപുരത്തുനിന്ന് പാലക്കാടുവഴി തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കം പൂര്‍ണമായും ഇതുവഴിയാകും.
വാളയാര്‍ കാട്ടിലൂടെ രാത്രികാല തീവണ്ടിസര്‍വീസ് നിര്‍ത്തണമെന്ന ആവശ്യം ശക്തമാകുകയും പൊള്ളാച്ചിപ്പാത വഴിയുള്ള ചരക്കുനീക്കം ലാഭകരവുമാകുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.
പൊള്ളാച്ചിപ്പാത കമ്മീഷന്‍ചെയ്യുന്നതോടെ ഇതുവഴി പരമാവധി യാത്രാത്തീവണ്ടികളും സര്‍വീസ്‌നടത്തും. മധ്യതമിഴ്‌നാട്ടില്‍നിന്നും തെക്കന്‍ തമിഴ്‌നാട്ടില്‍നിന്നും പരമാവധി യാത്രാത്തീവണ്ടികള്‍ കൊങ്കണ്‍ റെയില്‍വേവഴിയാകും മുംബൈയിലെത്തുക.
ഇവയുടെ സര്‍വീസ് പാലക്കാട്‌പൊള്ളാച്ചിപ്പാത വഴിയാക്കും. ഇപ്പോള്‍ രണ്ട് തീവണ്ടികള്‍മാത്രമാണ് തമിഴ്‌നാട്ടില്‍നിന്ന് കൊങ്കണ്‍വഴിയോടുന്നത്.
തൂത്തുക്കുടി, മധുര എന്നിവിടങ്ങളിലേക്കുള്ള ചരക്കുനീക്കം പാലക്കാട്‌പൊള്ളാച്ചിപ്പാതയിലൂടെയാക്കിയാല്‍ ചുരുങ്ങിയത് 125 കിലോമീറ്റര്‍ യാത്ര ലാഭിക്കാം. യാത്രാത്തീവണ്ടികളുടെ കാര്യത്തിലും ദൂരം ലാഭിക്കാനാകും.
ഇപ്പോള്‍ മധുരയില്‍നിന്നുള്ള യാത്രക്കാര്‍ മുംബൈയിലെത്തുന്നത് ചെന്നൈ, ബാംഗ്ലൂര്‍ വഴിയാണ്. പൊള്ളാച്ചിപാലക്കാട് പാത തുറന്നാല്‍ ഈവഴിയിലൂടെ കൊങ്കണ്‍പാത ഉപയോഗപ്പെടുത്താം. 200 കിലോമീറ്ററിലേറെ ലാഭിക്കാം. മൂന്നുമണിക്കൂറോളം സമയവും.
ഇപ്പോള്‍ തൂത്തുക്കുടി ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്ക് കേരളംവഴിയുള്ള തീവണ്ടികള്‍ പോകുന്നത് കോയമ്പത്തൂരിലൂടെയാണ്.
വാളയാര്‍ കാട്ടില്‍ ആറുവര്‍ഷംമുമ്പ് തീവണ്ടിതട്ടി നാല് ആനകള്‍ ചരിഞ്ഞതോടെ വേഗനിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതുവഴിയുള്ള രാത്രികാല തീവണ്ടിഗതാഗതം നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.
വാളയാറിലൂടെയല്ലാതെ മറ്റുമാര്‍ഗങ്ങളില്ലാത്തതിനെത്തുടര്‍ന്നാണ് രാത്രികാല ഗതാഗത നിരോധനം ഏര്‍പ്പെടുത്താതിരുന്നത്. പൊള്ളാച്ചിപ്പാത യാഥാര്‍ഥ്യമായാല്‍ രാത്രികാല ചരക്കുതീവണ്ടികള്‍ മുഴുവന്‍ ഇതുവഴിയാക്കും.
ഇത് മുന്നില്‍ക്കണ്ടാണ് പൊള്ളാച്ചിപ്പാതയിലെ എല്ലാ ആളില്ലാ ലെവല്‍ക്രോസുകളിലും ആളെ നിയമിക്കാന്‍ ദക്ഷിണ റെയില്‍വേ ജനറല്‍മാനേജര്‍ ഉത്തരവിട്ടതെന്നറിയുന്നു.അതേ സമയം അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം പൊള്ളാച്ചി- പഴനി ട്രെയിന്‍ സര്‍വീസ് പുനാരം”ിച്ചു. പൊള്ളാച്ചിയില്‍ നിന്ന് മധുര, തിരുചെന്തൂര്‍, ചെന്നൈ യാത്ര സൗകര്യമൊരുക്കുന്നതാണ് പുതിയ ബ്രോഡ് ഗേജ്. രാവിലെ 6. 15ന് പുറപ്പെട്ട പാസഞ്ചര്‍ 7. 40ന് പഴനിയിലെത്തും. കേരളത്തില്‍ നിന്നുള്ള പഴനി തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും. കോയമ്പത്തൂരില്‍ നിന്ന് മധുരയിലേക്ക് എത്തിചേരാന്‍ ഇനി ട്രെയിനില്‍ മൂന്നരമണിക്കൂര്‍ മാത്രം മതി. ബസ്സില്‍ അഞ്ചുമണിക്കൂര്‍ വേണം.