Connect with us

Palakkad

അമ്മത്തൊട്ടില്‍ പൂട്ടി: നവജാതശിശുക്കള്‍ക്ക് ആശ്രയം തെരുവ്

Published

|

Last Updated

പാലക്കാട്:അമ്മത്തൊട്ടില്‍ പൂട്ടിയത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ജില്ലാ ആശുപത്രിയുടെ ഭാഗമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയോടും ചേര്‍ന്നാണ്അമ്മതൊട്ടില്‍ പ്രവര്‍ത്തിച്ചിരുന്നത്.
അനാഥബാല്യം അന്യമാകാതിരിക്കാന്‍ അമ്മതൊട്ടില്‍ എന്നാണ്‌സംസ്ഥാന ശിശുക്ഷേമ സമിതിയുടെ മുദ്രാവാക്യം. എന്നാല്‍ പാലക്കാട്ടെ അമ്മത്തൊട്ടില്‍ തന്നെ അനാഥമാണ്. അമ്മ തൊട്ടിലിന്റെ അലാറം പ്രവര്‍ത്തിക്കാത്തതാണ് അടച്ചുപൂട്ടലിനു കാരണം. കുട്ടിയെ അമ്മത്തൊട്ടിലില്‍ കിടത്തി എന്ന അധികൃതരെ അറിയിക്കാനാണ് അലാം. ഇത് തകരറായത് ശരിയാക്കുന്നതിനു പകരം അമ്മതൊട്ടില്‍തനെ അടച്ചുപൂട്ടി. ഇതൊടെ അമ്മത്തൊട്ടിലിന് സമീപത്ത്കുട്ടിയെ കിടത്തി പോവുകയാണ് പലരും ചെയ്യുന്നത്ജില്ലയുടെ പല ഭാഗത്തു നിന്നും കുട്ടികളെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു. കൂടാതെ പുഴയില്‍ ഉപേക്ഷിച്ച കുട്ടിയെ ഒരാഴ്ച മുമ്പാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് അവിവാഹിതരായ അമ്മമാര്‍ക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളെയാണ് അധികവും അമ്മത്തൊട്ടിലില്‍ എത്തിക്കുന്നത്. അമ്മത്തൊട്ടില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത്ഇതില്‍ കുഞ്ഞുങ്ങളെ കിടത്തി പോകുന്നു. ഇതിലൂടെ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും. ഇപ്പോള്‍ സുരക്ഷതിമല്ലാത്ത നിലയില്‍ ഉപേക്ഷിക്കുന്നതു മൂലം കുഞ്ഞുങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാകുന്നു. അമ്മത്തൊട്ടിലിന്റെ ചുറ്റു”ാഗവും ഇപ്പോള്‍ വൃത്തിഹീനമായികിടക്കുന്നു. ഇവിടെ തന്നെ വലിയൊരു ജനറേറ്ററുമുണ്ട്.ഇവിടം ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ട കേന്ദ്രമാണ്.

Latest