Connect with us

Palakkad

ഇഷ്ടികക്കളങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ വഴിവിട്ട സഹായം

Published

|

Last Updated

പാലക്കാട്:ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇഷ്ടിക കളങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ വഴിവിട്ട സഹായം. ജില്ലാ കലക്ടറുടെ കര്‍ശന നടപടികളെത്തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച കളങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ സഹായം ലഭിച്ചത്.ഈ കളങ്ങള്‍ക്ക് ഇഷ്ടിക നിര്‍മിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കാന്‍ കലക്ടര്‍ക്ക് തന്നെ നിര്‍ദ്ദേശം നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
ആയിരത്തോളം ഇഷ്ടിക കളങ്ങളാണ് ജില്ലയിലുള്ളത് നെല്‍പ്പാടങ്ങളും കുടിവെള്ളവും ഇല്ലാതാക്കിയാണ്എല്ലാം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വിവരാവകാശ നിയമ പ്രകാരം സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഈ മറുപടിയില്‍ പറയുന്നത്. ജില്ലയില്‍ ഒരൊറ്റ കളത്തിന് പോലും അനുമതി നല്‍കിയിട്ടില്ലെന്നാണ്‌വാഹനങ്ങള്‍ പിടിച്ചെടുത്തും മറ്റും ജില്ലാ കലക്ടര്‍ നടപടി കര്‍ശനമാക്കിയതോടെ കളങ്ങള്‍ പ്രവര്‍ത്തനം നിലച്ചുതുടങ്ങുകയും ചെയ്തു.—സമ്മര്‍ദ്ദത്തിനൊപ്പം തൊഴിലാളികളുടെ ജീവിത പ്രശ്‌നം ഉന്നയിച്ച് ബ്രിക്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതി വസ്തുതാപരമാണോ എന്നുപോലും മുഖ്യമന്ത്രി അന്വേഷിച്ചില്ല. അസോസിയേഷന്റെ ലെറ്റര്‍ പാഡില്‍ നല്‍കിയ പരാതിയില്‍ തന്നെ മുഖ്യമന്ത്രി ഉത്തരവെഴുതി. തൊഴില്‍ ലഭ്യമാക്കാന്‍ എടുത്ത മണ്ണ് ഉപോയോഗിക്കാന്‍ അനുമതി നല്‍ക്കുക എന്നായിരുന്നു അതില്‍ കലക്ടര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.സ്വന്തം കൈപ്പടയില്‍ എ!ഴുതി മുഖ്യമന്ത്രിയുടെ സീലും പതിച്ചു. ഇതിലൂടെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം തന്നെയാണ്മുഖ്യമന്ത്രി അട്ടിമറിക്കുന്നത്. അനധികൃത കളങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രി നല്‍കിയ ഈ ഉത്തരവിന്റെ മറവില്‍ ഇപ്പോള്‍ പ്രവര്‍ത്തനം നിലച്ച ഇഷ്ടികകളങ്ങളെല്ലാം വീണ്ടും സജീവമാകുകയാണ്

Latest