Connect with us

Kerala

കേശവേന്ദ്രകുമാര്‍ ഐഎഎസിനെ കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നത് വിവാദമാകുന്നു

Published

|

Last Updated

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി ഡയറക്ടറായിരിക്കെ കേശവേന്ദ്രകുമാറിനെ കരി ഓയില്‍ ഒഴിച്ച കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിക്കാനുള്ള തീരുമാനം വിവാദത്തില്‍. പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച പരാതി പിന്‍വലിക്കല്‍ ഹരജി അടുത്ത മാസം അഞ്ചിന് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി പരിഗണിക്കും.
പരാതി പിന്‍ലിക്കാനുള്ള തീരുമാനത്തിനെതിരെ ഇപ്പോള്‍ വയനാട് ജില്ലാ കലക്ടറായ കേശവേന്ദ്ര കുമാര്‍ രംഗത്തെത്തി. കേസ് പിന്‍നവലിക്കുന്നത് ശരിയല്ലെന്നും ഇക്കാര്യം ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസ് പിന്‍വലിക്കുന്നതിലുള്ള അതൃപ്തി ഐഎഎസ് അസോസിയേഷന്‍  മുഖ്യമന്ത്രിയെ അറിയിക്കും. അസോസിയേഷന്‍ പ്രസിഡന്റ് ടോം ജോസ് അതൃപ്തി നേരിട്ട് അറിയിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയെ  കാണും.
2012 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. പ്ലസ് വണ്‍ ക്ലാസുകളിലെ ഫീസ് വര്‍ധിപ്പിച്ചതിനെതിരെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഹയര്‍ സെക്കന്ററി ഡയറക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധം മാര്‍ച്ച് നടത്തുകയും ഓഫീസിനകത്ത് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുന്നതിനിടെ കരി ഓയില്‍ ഒഴിക്കുകയുമായിരുന്നു.

Latest