Connect with us

Wayanad

അപൂര്‍വ കാഴ്ച്ചകളൊരുക്കി ജൈവ വൈവിധ്യ പ്രദര്‍ശനം

Published

|

Last Updated

മാനന്തവാടി: ഒരു കാലത്ത് പ്രിയ ഭക്ഷണമായിരുന്ന കിഴങ്ങു വര്‍ഗങ്ങളും അന്യം നിന്നു പോകുന്ന പാരമ്പര്യ നെല്‍ വിത്തിനങ്ങളും ജനങ്ങള്‍ക്കു പരിചയപ്പെടുത്തി ജൈവവൈവിധ്യം തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ജൈവവൈവിധ്യ പ്രദര്‍ശനം അഗ്രിഫെസ്റ്റ് 2015ലെ മുഖ്യ ആകര്‍ഷണമാകുന്നു. പരിസ്ഥിതി സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന എടവക ഗ്രാമപഞ്ചായത്തിലെ വിവിധ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച 70 ഓളം കിഴങ്ങുവര്‍ഗ്ഗങ്ങളും, ആദിവാസി ഗോത്രവര്‍ഗക്കാര്‍ സംരക്ഷിച്ചു വരുന്ന പരമ്പരാഗത നെല്‍വിത്തിനങ്ങളുമാണ് പ്രദര്‍ശന ശാലയില്‍ ഒരുക്കിയിരിക്കുന്നത്. പോഷകസമൃദ്ധവും ഔഷധഗുണങ്ങളുമുള്ള കിഴങ്ങുവര്‍ഗങ്ങളായ അടതാപ്പ്, പന്നിനൂറോന്‍, മേക്കാച്ചില്‍, കുപ്പന്നി, ഇഞ്ചി കാച്ചില്‍, വിവിധയിനം മധുരക്കിഴങ്ങുകള്‍, മഞ്ഞള്‍ , കാട്ടുചേന, ചേമ്പിന്റെ വകഭേദങ്ങള്‍, തിരിക്കാച്ചില്‍, തുടങ്ങി ആറടി നീളമുള്ള നീണ്ടിക്കാച്ചില്‍ വരെ പ്രദര്‍ശനത്തിനണ്ട്.
പാരമ്പര്യമായി കൈമാറി വന്നതും വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ചതുമായ ഗന്ധകശാല, അടുക്കന്‍ചെന്നാടി, ജീരകശാല, പാല്‍മുതുക്, രക്തശാലി, കോതണ്ടന്‍, തുടങ്ങിയ നെല്‍വിത്തിനങ്ങള്‍ക്കൊപ്പം പതിറ്റാണ്ടുകള്‍ പഴക്കമുള്ളതും കൃഷി ചെയ്യ പ്പെടാത്ത വിത്തിനങ്ങളായ കരിമ്പാലന്‍, തൊണ്ണൂറാം പുഞ്ച, കയമ, കണ്ണിച്ചെന്നെല്ല്, ഓക്ക വെളിയന്‍ തുടങ്ങിയ വിത്തിനങ്ങളും ശാലയിലുണ്ട്. കേരളത്തിലാദ്യമായി ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ ചെയ്തത് എടവക ഗ്രാമപഞ്ചായത്തിലാണ്.
മണ്‍മറഞ്ഞു പോകുന്ന കിഴങ്ങ് വര്‍ഗങ്ങളെ സംരക്ഷിച്ച് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി പഞ്ചായത്തിന്റെ കീഴില്‍ ജനിതക സംഭരണിയും എടവകയില്‍ തയ്യാറാക്കിയിട്ടുണ്ട്. പണ്ട് കാലത്തെ ബാര്‍ട്ടര്‍ സംവിധാനത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ വിത്തിനങ്ങള്‍ വില്‍ക്കാനുള്ളതല്ല കൈമാറ്റം ചെയ്യ പ്പെടാനുള്ളതാണെന്ന തിരിച്ചറിവ് ജനങ്ങളിലെത്തിക്കുകയാണ് പ്രകൃതിയുടെ മക്കളായ ഒരുകൂട്ടം കര്‍ഷകര്‍