Connect with us

Wayanad

രാസവള പ്രയോഗത്തിന്റെ അളവ് കുറക്കണം: ചെറുവയല്‍ രാമന്‍

Published

|

Last Updated

മാനന്തവാടി: വയലേലകളുടെ നാടായ വയനാടിന്റെ കാര്‍ഷികഭൂമിക്ക് ഉണര്‍വേകാന്‍ വയലുകളില്‍ രാസവള പ്രയോഗത്തിന്റെ അളവ് കുറക്കണമെന്ന്, ഗോത്രജനതയുടെ പാരമ്പര്യകൃഷിയും, ജൈവ സംസ്‌കൃതിയും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പാരമ്പര്യ കര്‍ഷകന്‍ ചെറുവയല്‍ രാമന്‍ അഭിപ്രായപ്പെട്ടു. മണ്ണിന്റെ തനിമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ മണ്ണറിഞ്ഞ് വിത്തിടണം എന്ന ആശയത്തോടെ നടന്ന ക്ലാസ്സില്‍ നഷ്ടപ്പെട്ട ഭൂമിയുടെ താളം പിടിച്ചെടുക്കാനുള്ള പോരാട്ട വീര്യത്തോടെയാണ് അവതരണം നടന്നത്. വയലുകളില്‍ നടത്തുന്ന വള പ്രയോഗങ്ങളില്‍ രാസവളത്തിന്റെ ഉപയോഗം ഘട്ടം ഘട്ടമായി നിയന്ത്രിക്കുവാന്‍ ഓരോരുത്തരും ശ്രമിക്കണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള കൃഷിരീതിയിലൂടെ ആരോഗ്യമുള്ള തലമുറയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പാരമ്പര്യ നെല്‍കൃഷി വളര്‍ച്ചക്ക് പൈതൃകമായി ചാണകം, ചവര്‍ എന്നിവ ഉള്‍പ്പെടുത്തിയ ജൈവ വളപ്രയോഗത്തിലൂടെ പൊന്ന് വിളയിക്കാം എന്ന് സെമിനാറില്‍ പറഞ്ഞു. ജില്ലയുടെ കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ മേടം-ഇടവം, വൃശ്ചികം- ധനു, എന്നീ മാസങ്ങളില്‍ വിളയിറക്കാവുന്ന നഞ്ച-പുഞ്ച കൃഷിയുടെ പ്രാധ്യാനത്തെ കുറിച്ചും ആളുകള്‍ക്ക് ധാരണ നല്‍കിയാണ് സെമിനാര്‍ അവതരണം നടന്നത്. നെല്‍കൃഷിയുടെ വളര്‍ച്ചയ്ക്ക് കര്‍ഷകര്‍ നിലം ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടണ്‍ വിവരണങ്ങളും, വിത്തിനങ്ങള്‍ വില്‍പ്പനയ്ക്കുള്ളതല്ല വരും തലമുറയ്ക്ക് കൈമറാനുള്ളതാണെന്നും സെമിനാറില്‍ അഭിപ്രായപ്പെട്ടു.