Connect with us

Malappuram

മത്സ്യം കിട്ടാക്കനി: തീരം വറുതിക്കയത്തില്‍

Published

|

Last Updated

പരപ്പനങ്ങാടി: ജില്ലയുടെ തീരത്ത് നിന്നും മത്സ്യങ്ങള്‍ ഉള്‍വലിഞ്ഞതോടെ മത്സ്യം കിട്ടാക്കനിയായി. ഇതോടെ തീരത്ത് വറുതികളുടെ നാളുകളിലൂടെയാണ് കടന്നുപോകുന്നത്.
തീരത്ത് സുലഭമായി ലഭിച്ചിരുന്ന അയില, മാന്തള്‍ മത്സ്യങ്ങള്‍ തീരത്ത് ഉള്‍വലിഞ്ഞ് തീരത്തിന് അന്യമായിട്ട് മാസങ്ങള്‍ തന്നെയായി.
മത്സ്യതൊഴിലാളിയുടേയും യും കുടുംബത്തിന്റെയും ജീവിതോപാതിക്കായി ജില്ലയിലെ മത്സ്യതൊഴിലാളികള്‍ മത്സ്യത്തിന്റെ പിന്നാലെ അന്യ ജില്ലകളിലേക്ക് ചേക്കേറിയെങ്കിലും അവിടെയും മത്സ്യങ്ങള്‍ തീരത്ത് എന്നും യാത്ര പറഞ്ഞിരിക്കയാണ്. ഇതോടെ അന്യ ജില്ലകളായ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പോയി മത്സ്യബന്ധനം നടത്തിയിരുന്ന ജില്ലയിലെ തൊഴിലാളികള്‍ തങ്ങളുടെ യാത്രങ്ങളുമായി സ്വദേശത്തേക്ക്തന്നെ തിരിച്ചെത്തിയിരിക്കയാണ്. എന്നാല്‍ മത്സ്യ കിട്ടാക്കാനിയായിയാതോടെ വരാനിരിക്കുന്ന തങ്ങളുടെ മത്സ്യകൊയ്ത്ത് പ്രതീക്ഷിച്ച് തങ്ങളുടെ മത്സ്യബന്ധന വലകള്‍ അറ്റകുറ്റ പണി നടത്തുന്നതും പുതുക്കി നിര്‍മിക്കുന്നതുമായ തിരക്കിലാണ് തൊഴിലാളികള്‍.
കഴിഞ്ഞ കാലം വരെ ലഭിച്ചിരുന്ന ചെറുമത്തിക്ക് പോലും വന്‍ ഡിമാന്റാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ കാലങ്ങളില്‍ എന്നും വ്യത്യസ്ഥമായി മത്സ്യം പൊടിച്ച് വളവും കോഴി തീറ്റയുമാക്കി മാറ്റാനും എണ്ണം വേര്‍തിരിച്ചെടുക്കാന്‍ കമ്പനികള്‍ തന്നെ അന്യ സംസ്ഥാനങ്ങളില്‍ സ്ഥാപിച്ചതോടെയാണ് ചെറുമത്തിക്ക് പോലും വന്‍ ഡിമാന്റ് അനുഭവപ്പെട്ടത്. ഇത് തൊഴിലാളികള്‍ക്ക് ആശ്വാസമാകുകയായിരുന്നു. മുന്‍കാലങ്ങളിലല്‍ അയില, മത്തി, ചെമ്മീന്‍, തണുപ്പ് കാലത്ത് ലഭിച്ചിരുന്ന കൂന്തള്‍, വലിയ മാന്തള്‍, കര്‍ക്കാടി, പൂവ്വാലന്‍, ചെമ്മീന്‍, അയക്കൂറ, സൂറ, ആവോലി, പലാമീന്‍, നെയ്മീന്‍, സ്രാവ്, തെരണ്ടി, തിണ്ട, വെട്ടന്‍, കരിമീന്‍, പൊന്‍മീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ വന്‍ തോതില്‍ ലഭിച്ചിരുന്നു. ഇവയില്‍ മിക്ക മീനുകളും ലഭിച്ചിരുന്ന പരമ്പരാഗത തൊഴിലാളികളില്‍ ചാളവല, ഒഴുക്ക് വല, ഡിസ്‌കോ വല തുടങ്ങിയ സംവിധാനത്തില്‍ മത്സ്യ ബന്ധനം നടത്തുന്നവര്‍ക്കായിരുന്നു മുന്‍കാലങ്ങളില്‍ സീസണുകളില്‍ അനുസരിച്ചായിരന്നു വിവിധ മത്സ്യങ്ങള്‍ തീരത്ത് അണഞ്ഞിരുന്നത്.
ഇന്ന് സീസണ്‍ കാലം തൊഴിലാളികളെയും കുടുംബങ്ങളെയും ഭയപ്പെടുത്തുകയാണ്. മത്സ്യം കിട്ടാക്കനിയായ തീരത്ത് പരസ്പരമുള്ള ക്രയവിക്രയങ്ങള്‍ നടക്കുന്നതിനാല്‍ പട്ടിണി മരണങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് മാത്രം.

Latest