Connect with us

Malappuram

സന്തോഷ് ട്രോഫി: കേരള ടീം മഞ്ചേരിയില്‍

Published

|

Last Updated

മഞ്ചേരി: കേരള ടീം മഞ്ചേരിയിലെത്തി. സന്തോഷ് ട്രോഫി മത്സരത്തില്‍ ഇനി മൂന്നു നാളുകള്‍ മാത്രം. ഇരുപത്തഞ്ചംഗം കേരള ടീം മലബാര്‍ ട#െവറിലാണ് താമസിക്കുന്നത്. മറ്റു ടീമുകള്‍ അടുത്ത ദിവസങ്ങളിലായി എത്തും.
ഉദ്ഘാടന ദിവസം ആതിഥേയര്‍ ആന്ധ്രാ പ്രദേശിനെ നേരിടും ഗ്രൂപ്പ് എയില്‍ 15ന്‌കേരളം ആന്ധ്രാ പ്രദേശ്, 17ന് ആന്ധ്രാപ്രദേശ്-കര്‍ണാടക, 19 കര്‍ണാടക-കേരളം എന്നിങ്ങനെയും ഗ്രൂപ്പ് ബിയില്‍ 16ന് സര്‍വീസസ് പുതുശ്ശേരി, 18ന് പുതുച്ചേരി – തമിഴ്‌നാട്, 20ന് തമിഴ്‌നാട്-സര്‍വ്വീസസ് എന്നിങ്ങനെയുമാണ് മത്സരങ്ങള്‍.
വൈകുന്നേരം ആറരക്ക് പയ്യനാട് ഫഌഡ് ലിറ്റ് സ്റ്റേഡിയത്തില്‍ കിക്ക് ഓഫ്, ടൂര്‍ണമെന്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ ജില്ലയിലെ മന്ത്രിമാര്‍, എം പി മാര്‍, എം എല്‍ എ മാര്‍ മറ്റു ജനപ്രതിനിധികള്‍ പങ്കെടുക്കും. ഫഌഡ് ലിറ്റ് നിര്‍മാണം ഇന്നു തുടങ്ങും. ടിക്കറ്റ് കൗണ്ടര്‍, മൈതാനം ഒരുക്കല്‍, പാര്‍ക്കിംഗ് ജോലികള്‍ എന്നി#േ#േ#േ#േ#േവ നാളെ സജ്ജമാക്കും. പയ്യനാട് സ്റ്റേഡിയത്തിലേക്കുള്ള റോഡുകള്‍ തെരുവു വിളക്കുകള്‍ എന്നിവ ഒരുക്കേണ്ടതുണ്ട്.
ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ മഞ്ചേരി സ്റ്റേഡിയത്തിലെ ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ മത്സരത്തിനു മുന്നോടിയായി ചെയ്തു തീര്‍ക്കേണ്ട പല ഒരുക്കങ്ങളെയും ഇന്നും പൂര്‍ത്തിയായാട്ടില്ല. ഫെഡറേഷന്‍ കപ്പിലെ നിറഞ്ഞ ആവേശം സന്തോഷ് ട്രോഫി മത്സരം കാണാനെത്തുന്നവര്‍ക്കും സന്തോഷം പകരും. എന്നാല്‍ സ്ഥിരം ഫഌഡ് ലിറ്റ് ഇല്ലാത്തതും പ്രാദേശിക മത്സരങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും സ്റ്റേഡിയം വിട്ടു നല്‍കാത്തതും രാത്രികാല ദേശീയ മത്സരങ്ങള്‍ക്കും വളര്‍ന്നുവരുന്ന താരങ്ങള്‍ക്കുമുള്ള സാധ്യത കെടുത്തി കളയുന്നു.
69 ാംമത് സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീം പയ്യനാട് സ്റ്റേഡിയത്തില്‍ കളിക്കുമ്പോള്‍ മത്സരിക്കാനായ ദേശീയതാരം പുല്ലൂര്‍ ഫിറോസിനെയാകും കാണികള്‍ ഉറ്റുനോക്കുക.