Connect with us

Kozhikode

റേഷന്‍ കാര്‍ഡ് അപേക്ഷാഫോറം: അവ്യക്തതകളേറെ

Published

|

Last Updated

കൊടുവള്ളി: റേഷന്‍ കാര്‍ഡ് പുതുക്കലിനുള്ള അപേക്ഷാഫോറത്തില്‍ അവ്യക്ത. ഫോറം പൂരിപ്പിക്കുന്നത് സംബന്ധിച്ചും ഗൃഗനാഥ സ്ത്രീയായത് സംബന്ധിച്ചും കാര്‍ഡുടമകള്‍ക്ക് സംശയം. പലരും പലവിധ സംശയങ്ങളുമായി റേഷന്‍ കടക്കാരെ സമീപിക്കുകയാണ്. അവരാകട്ടെ വ്യക്തമായ ഉത്തരം നല്‍കാനാകാതെ ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍ നല്‍കി തടിയൂരുന്നു. ഹെല്‍പ്പ് ഡെസ്‌കില്‍ വിളിച്ചാലും കാര്‍ഡുടമകളുടെ സംശങ്ങളും ആശങ്കകളും നീങ്ങുന്നുമില്ല.
പുതിയ റേഷന്‍ കാര്‍ഡ് നിലവിലുള്ള കാര്‍ഡിലെ ഏറ്റവും മുതിര്‍ന്ന വനിതാ അംഗത്തിന്റെ പേരിലാണ് ലഭിക്കുക. പ്രസ്തുത വനിതാ അംഗത്തിന്റെ പേര് പ്രിന്റ് ചെയ്ത ഫോറമാണ് നല്‍കുന്നത്. ജനുവരി 19 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ പൂരിപ്പിച്ച ഫോറം സ്വീകരിച്ച് മുതിര്‍ന്ന അംഗത്തിന്റെ ഫോട്ടോ എടുക്കണമെന്നാണ് അറിയിപ്പ്. വീട്ടിലെ മുതിര്‍ന്ന അംഗം വൃദ്ധയും കിടപ്പിലായ രോഗിയുമാണെങ്കില്‍ എന്തു ചെയ്യുമെന്നതിനും കാര്‍ഡിലെ വനിതാ അംഗം വിവാഹമോചിതയോ ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് താമസിക്കുന്നവരോ ആണെങ്കില്‍ എന്തുചെയ്യുമെന്ന കാര്യത്തിലും വ്യക്തമായ മറുപടി ലഭിക്കുന്നില്ല. ഇത്തരം കുടുംബങ്ങളില്‍ പലരുടെയും കാര്‍ഡുകളില്‍ ചെറിയ കുട്ടികള്‍ മാത്രമാണ് അംഗങ്ങളായിട്ടുള്ളത്. വിവാഹബന്ധം വേര്‍പ്പെടുത്തപ്പെട്ടവരുടെയും ഭര്‍ത്താവുമായി അകന്നുകഴിയുന്നവരുടെയും സമ്മതപത്രം ലഭിക്കില്ലെന്ന യാഥാര്‍ഥ്യവും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുതിര്‍ന്ന അംഗം കിടപ്പലായ രോഗിയാണെങ്കില്‍ ഫോട്ടോ എടുക്കല്‍ കേന്ദ്രത്തില്‍ എത്തുകയെന്നതും പ്രയാസകരമാണ്.
ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ എന്തുചെയ്യുമെന്നതും വീടിന്റെ വിസ്തീര്‍ണം, ഇലക്ട്രിസിറ്റി, ഗ്യാസ് ഏജന്‍സി, വാട്ടര്‍ കണക്ഷന്‍, പെന്‍ഷന്‍, ക്ഷേമനിധി എന്നിവ സംബന്ധിച്ച സംശയങ്ങളും ഏറെയാണ്. പൂരുപ്പിച്ച അപേക്ഷാഫോറവുമായി ഫോട്ടോയെടുപ്പ് കേന്ദ്രത്തിലെത്തുമ്പോള്‍ ഏതെല്ലാം രേഖകളുടെ ഒറിജിനല്‍ രേഖ വേണം, ഫോട്ടോകോപ്പി വേണം എന്നിവക്കും കാര്‍ഡുടമകള്‍ക്ക് വ്യക്തമായ മറുപടി ലഭിക്കുന്നില്ല.

Latest