Connect with us

Kozhikode

കിഴക്കുംപാടത്ത് കൃഷിസമൃദ്ധി വിളവെടുപ്പ്

Published

|

Last Updated

കുന്ദമംഗലം: ചെറുകുളത്തൂരിനടുത്ത് കിഴക്കുംപാടത്ത് കൃഷി സമൃദ്ധിയുടെ വിളവെടുപ്പ്. 10 ഹെക്ടറോളം സ്ഥലത്ത് പടവലം, വെള്ളരി, ചിര, പാവല്‍, പീച്ചങ്ങ, വെണ്ട, വിവിധയിനം വാഴകള്‍, പയര്‍, കാബേജ്, ബീറ്റ്‌റൂട്ട്, കോളിഫഌവര്‍, മുള്ളങ്കി, തുടങ്ങി 30 ഓളം ഇനങ്ങളാണ് ഇവിടെ തഴച്ചുവളരുന്നത്. ഇവക്കുപുറമേ ഇടവിളകളായ ചേന, ചേമ്പ്, കാച്ചില്‍ എന്നിവയും ധാരാളമായുണ്ട്.
കിഴക്ക്, പടിഞ്ഞാറ് എന്നീ രണ്ട് ക്ലസ്റ്ററുകളായിതിരിച്ച് അറുപതോളം കര്‍ഷകരും അവരുടെ കുടുംബാംഗങ്ങളുമാണ് കൃഷിയിടങ്ങളില്‍ സജീവമാകുന്നത്. ഒരുഹെക്ടറിന് 15,000 രൂപയെന്ന നിലയില്‍ ജനകീയാസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൈവവളം സബ്‌സിഡിയായും പച്ചക്കറി വിത്തുകള്‍ സൗജന്യമായും കൃഷിഭവന്‍ നല്‍കി.
ഈ പ്രദേശത്തെ കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ പെരുവയല്‍ കൃഷി ഓഫീസര്‍ കെ നീനയും മറ്റ് ജീവനക്കാരും ഒപ്പം നിന്നതോടെ കിഴക്കുംപാട് കൃഷിസമൃദ്ധിയുടെ നേര്‍ക്കാഴ്ചയായി. കഴിഞ്ഞ ദിവസം നടന്ന പച്ചക്കറി വിളവെടുപ്പ് പ്രദേശത്തെ ഉത്സവമായിമാറി. വിളവെടുത്ത പച്ചക്കറിയുടെ വില്‍പ്പന ഗ്രാമപഞ്ചായത്ത് അംഗം ടി എം ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം അനിത, കൃഷി ഓഫീസര്‍ കെ നീന, ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ വേലായുധന്‍ നേതൃത്വംനല്‍കി.

---- facebook comment plugin here -----

Latest