Connect with us

Kozhikode

കല്ലാച്ചിയിലും ചേലക്കാടും സി പി എം - ബി ജെ പി സംഘര്‍ഷം

Published

|

Last Updated

നാദാപുരം: ചേലക്കാടും കല്ലാച്ചിയിലും സി പി എം – ബി ജെ പി സംഘര്‍ഷം. ഒമ്പത് പേര്‍ക്ക് പരുക്ക്. കല്ലാച്ചിയില്‍ കാര്‍ അടിച്ച് തകര്‍ത്തു. ഇന്നലെ രാവിലെ ചേലക്കാട് പൗര്‍ണ്ണമി വായനശാലക്കടുത്ത് പോസ്റ്റര്‍ കീറിയതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉണ്ടായത്.ചേലക്കാട് സി പി എം പതിച്ച പോസ്റ്റര്‍ ബി ജെ പി പ്രവര്‍ത്തകര്‍ കീറിയെന്നാണ് സി പി എം പ്രവര്‍ത്തകാര്‍ ആരോപിക്കുന്നത്.
ചേലക്കാട് നടന്ന സംഘര്‍ഷത്തില്‍ ചേലക്കാട് സ്വദേശികളായ ബ്രാഞ്ച് സെക്രട്ടറി കിഴക്കേടത്ത് ചാലില്‍ അജീഷ്(28), കൂടത്തില്‍ മീത്തല്‍ അര്‍ജുന്‍(20), പിലാവുള്ളതില്‍ ശരത്ത്(20), കഴകപ്പുരയില്‍ അശ്വിന്‍(20)എന്നീ സി പി എം പ്രവര്‍ത്തകരും ബി ജെ പി പ്രവര്‍ത്തകരായ കൂടത്തില്‍ സുരേഷ്(35), കൂടത്തില്‍ മീത്തല്‍ നിജേഷ് ലാല്‍(27) എന്നിവരെ നാദാപുരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ആശുപത്രിക്ക് മുന്നിലും സംഘര്‍ഷാവസ്ഥ ഉണ്ടായി. നാദാപുരം കണ്‍ട്രോള്‍ റൂം സി ഐ. സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ അനുനയിപ്പിക്കുകയായിരുന്നു.നാദാപുരം ആശുപത്രിയില്‍ ചികിത്സയിലുള്ള ബി ജെ പി പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് തിരിച്ച് പോകുകയായിരുന്ന ബി ജെ പി പ്രവര്‍ത്തകര്‍ സഞ്ചരിച്ച കെ എല്‍ 11 എ എച്ച് 4131 കാര്‍ കല്ലാച്ചി സി പി എം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ വെച്ച് ഒരു സംഘം അടിച്ചു തകര്‍ത്തു. കാറിന്റെ ഗ്ലാസുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. ഇതിനിടയില്‍ കാറിലെ യാത്രക്കാരായ മൂന്ന് പേര്‍ക്കും പരുക്കേറ്റു. പരുക്കേറ്റ വാണിയാംവീട്ടില്‍ ബാബു(41), പുത്തന്‍പുരയില്‍ പ്രദീപന്‍(34), പടിഞ്ഞാറയില്‍ ദീപേഷ്(34) എന്നിവരെ കുറ്റിയാടി ഗവണ്‍മെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു . ചേലക്കാട്, കല്ലാച്ചി സി പി എം ഓഫീസ്, നാദാപുരം ഗവണ്‍മെന്റ് ആശുപത്രി പരിസരത്തും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. വൈകുന്നേരം കക്കട്ടില്‍ ടൗണില്‍ രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. ഗുരുതരമായി പരുക്കേറ്റ സി പി ചന്ദ്രന്‍(42) ഒ പി അനീഷ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

Latest