Connect with us

Kozhikode

കോഴിക്കോട് ജില്ലാ എസ് എസ് എഫിന് പുതിയ സാരഥികള്‍

Published

|

Last Updated

കോഴിക്കോട്: “നവചക്രവാളത്തിലേക്ക് ധര്‍മച്ചുവട്” എന്ന പ്രമേയത്തില്‍ നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി നടന്ന ജില്ലാ കൗണ്‍സില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള എസ് എസ് എഫ് കോഴിക്കോട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൗണ്‍സില്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എന്‍ എം സ്വാദിഖ് സഖാഫി തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. കലാം മാവൂര്‍, സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി, കരീം കക്കാട് സംബന്ധിച്ചു. ഭാരവാഹികളായി അബ്ദുസ്സമദ് സഖാഫി മായനാട് (പ്രസിഡന്റ്), റിയാസ് കക്കംവള്ളി (ജന. സെക്രട്ടറി), എം ടി ശിഹാബുദ്ദീന്‍ സഖാഫി (ട്രഷറര്‍), അക്ബര്‍ സ്വാദിഖ് (ക്യാമ്പസ് സെക്രട്ടറി), ഹാമിദലി സഖാഫി പാലാഴി, ഇബ്‌റാഹീം സഖാഫി താത്തൂര്‍ (വൈസ് പ്രസിഡന്റുമാര്‍), കുഞുമുഹമ്മദ് വള്ള്യാട്, റശീദ് ഒടുങ്ങാക്കാട് (ജോ. സെക്രട്ടറിമാര്‍), ജലീല്‍ അഹ്‌സനി കാന്തപുരം (ഹയര്‍ സെക്കന്‍ഡറി കോഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.