Kerala
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് വിമര്‍ശം
കോട്ടയം: മന്ത്രി കെ എം മാണിയെ ജയിലലടക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തുന്നതായി കേരള കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വിമര്‍ശം. ബാര്‍ കോഴയാരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നീട്ടുന്നതില്‍ ദൂരൂഹതയുണ്ടെന്ന് യോഗം വിലയിരുത്തി.
എല്ലാ എം എല്‍ എമാരും ചേര്‍ന്ന് വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ കെ എം മാണി ഇടപെട്ട് വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതില്‍ നിന്നും പ്രവര്‍ത്തകരെ വിലക്കി. ബാര്‍ കോഴയാരോണപണത്തില്‍ കേരളാ കോണ്‍ഗ്രസ് നിയമിച്ച അന്വേഷണ സമിതിയുടെ തെളിവെടുപ്പ് ഇതുവരെയും പൂര്‍ത്തിയായിട്ടില്ലെന്നും യോഗത്തിന് ശേഷം സി എഫ് തോമസ് പറഞ്ഞു.
---- facebook comment plugin here -----