Connect with us

Gulf

അബുദാബിയില്‍ പുതിയ നിരവധി നടപ്പാലങ്ങള്‍

Published

|

Last Updated

അബുദാബി: കാല്‍നടയാത്രക്കാര്‍ക്കായി അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ നടപ്പാലങ്ങള്‍ നിര്‍മിക്കുന്നു. എയര്‍പോര്‍ട് റോഡ്, മുറൂര്‍ റോഡ്, മുസഫ്ഫ എന്നീ ഭാഗങ്ങളിലാണ് നിരവധി പുതിയ നടപ്പാലങ്ങള്‍ നിര്‍മിക്കുന്നത്. കാല്‍നടയാത്രക്കാരെ വാഹനമിടിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതാണ് നഗര പരിധിയില്‍ പുതിയ നടപ്പാലങ്ങള്‍ നിര്‍മിക്കുവാന്‍ കാരണം.

ആധുനിക രീതിയില്‍ നിര്‍മിച്ചിരിക്കുന്ന പാലം റോഡുമുറിച്ചു കടക്കുന്നവര്‍ക്ക് വളരെ സുരക്ഷിതമായാണ്. നഗര പരിധിയിലെ ജനവാസം കൂടിയ മേഖലയിലാണ് പാലം നിര്‍മിക്കുന്നത്. ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുന്ന അഞ്ചോളം പാലങ്ങളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കുവാന്‍ നടപ്പാതങ്ങള്‍ കൂടാതെ നഗര പരിധിയില്‍ ആധുനിക രീതിയിലുള്ള നടപ്പാലങ്ങളും നിര്‍മിക്കുന്നുണ്ട്.
ഇരുദിശയിലും ബസ് സ്റ്റോപ്പുകളുള്ള ഭാഗങ്ങളില്‍ ഒരു ഭാഗത്ത് നിന്നും മറുഭാഗത്തേക്ക് പോകുന്നതിനായി സീബ്രാ ലൈനോട് കൂടിയ നടപ്പാതയും നിര്‍മിക്കുന്നുണ്ട്. അല്‍ ഫലാഹ്, എമിഗ്രേഷന്‍ റോഡ്, നേവിഗെയിറ്റ് എന്നീ ഭാഗങ്ങളിലെ നടപ്പാതകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഡിവൈഡറുകള്‍ മുറിച്ചാണ് നടപ്പാതകള്‍ നിര്‍മിക്കുന്നത്.
സൈക്കിള്‍ സഞ്ചാരികള്‍ക്കായി സൈക്കിള്‍ പാതയും ഒരുക്കുന്നുണ്ട്. ഒന്നാംഘട്ടത്തില്‍ നിര്‍മിച്ച അല്‍ ബത്തീന്‍, കോര്‍ണിഷ്, അല്‍ വത്ബ എന്നിവിടങ്ങളിലെ സൈക്കിള്‍ പാത സഞ്ചാരത്തിനായി തുറന്നു കൊടുത്തു. റീം ദ്വീപ്, അടുത്ത ദിവസം തുറന്ന് കൊടുക്കും.

Latest