Connect with us

Gulf

പ്രവാസി ദിവസ് ഗുണപരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് ഇന്ത്യന്‍ സ്ഥാനപതി

Published

|

Last Updated

അബുദാബി: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഗുജറാത്തിലെ അഹ്മദാബാദില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനം മുന്‍വര്‍ഷങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നെന്ന് ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം പറഞ്ഞു. സമ്മേളനം പോസിറ്റീവ് എനര്‍ജിക്ക് കാരണമായതായും സ്ഥാനപതി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഗുജറാത്തിന്റെ തലസ്ഥാനമായ അഹ്മദാബാദില്‍ നടന്ന സമ്മേളനത്തിലെ ഓരോ സെഷനുകളിലും തുറന്ന ചര്‍ച്ചകളാണ് നടന്നത്. യു എ ഇയില്‍ നിന്ന് വ്യവസായ പ്രമുഖരും മാധ്യമ പ്രവര്‍ത്തകരുമുള്‍പ്പെടെ നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തതായും അദ്ദേഹം അറിയിച്ചു.
യു എ ഇയിലെ വിവിധ ജയിലുകളിലുള്ള ഇന്ത്യന്‍ തടവുകാരെ ഇന്ത്യക്ക് കൈമാറുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു. കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ അനുസരിച്ച് യു എ ഇയില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന് ഇനി നിയമ തടസങ്ങളില്ലെന്നു. അദ്ദേഹം വ്യക്തമാക്കി.
യു എ ഇയിലെ വിവിധ ജയിലുകളിലായി 900 ഇന്ത്യന്‍ തടവുകാരാണുള്ളത്. കരാര്‍ പ്രകാരമുള്ള ആദ്യ തടവുകാരനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. അടുത്ത ദിവസംതന്നെ ഇദ്ദേഹത്തിന് നാട്ടിലേക്ക് പോകുവാന്‍ കഴിയും. നേരത്തെ നടത്തിയ കണക്ക് പ്രകാരം 120 പേരാണ് ഇന്ത്യയിലേക്ക് പോകുവാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ഇവരില്‍ ചിലര്‍ ആഘോഷ ദിവസങ്ങളില്‍ മോചിതരായി. കരാര്‍ ഒരു വര്‍ഷം മുമ്പേ നിലവില്‍ വന്നുവെങ്കിലും നിയമപരവും സാങ്കേതികവുമായ തടസ്സങ്ങളാണ് പ്രാബല്യത്തില്‍ വരുന്നതിന് തടസ്സമായത്. ഈ കാര്യത്തില്‍ യു എ ഇ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും തുറന്ന സമീപനമാണ്.
തടവുകാരുടെ നാട്ടിലെ ജയിലുകളിലെ സൗകര്യമാണ് പ്രശ്‌നം. മാതൃരാജ്യത്തേക്ക് പോകുവാന്‍ താത്പര്യമുള്ളവരെ മാത്രമേ കൈമാറാനാകൂ.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest