Connect with us

Idukki

കെ കെ ജയചന്ദ്രന്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി; കാസര്‍കോട് സതീശ് ചന്ദ്രന്‍ തുടരും

Published

|

Last Updated

മൂന്നാര്‍: ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറിയായി കെ കെ ജയചന്ദ്രനെ തിരഞ്ഞെടുത്തു. ഐക്യകണ്‌ഠേനയാണ് തിരഞ്ഞെടുത്തെത്. കാസര്‍കോട് ജില്ലാ സെക്രട്ടറിയായി സതീശ് ചന്ദ്രനെ നിലനിര്‍ത്താനും തീരുമാനിച്ചു.
ഇടുക്കിയില്‍ 27 വര്‍ഷം ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ച എം എം മണി സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. ആരോഗ്യ കാരണങ്ങളാല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് ജയചന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.
കാസര്‍കോട് ഇന്നലെ രാത്രി ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ജില്ലാ സെക്രട്ടറിയായി സതീശ് ചന്ദ്രനെ നിലനിര്‍ത്താന്‍ ധാരണയായിരുന്നു.

Latest