Connect with us

Kerala

സ്ഥലം നല്‍കിയാല്‍ കേരളത്തിന് എയിംസ് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി

Published

|

Last Updated

കൊല്ലം: സ്ഥലം നല്‍കിയാല്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡക്കല്‍ സയന്‍സ് കേരളത്തിന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ശ്രീപദ് യശോ നായിക്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
എയിംസ് മാതൃകയിലുള്ള ആശുപത്രി കേരളത്തില്‍ സ്ഥാപിക്കാന്‍ കേന്ദ്രം തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയായിരുന്ന ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞിരുന്നു. ഇതിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഉറപ്പാക്കേണ്ടതുണ്ട്. ഇതേത്തുടര്‍ന്ന് കേരള സര്‍ക്കാര്‍ നാല് പ്രദേശങ്ങള്‍ എയിംസ് സ്ഥാപിക്കുന്നതിനായി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരം നെയ്യാറ്റിന്‍കര, കോഴിക്കോട് കിനാലൂര്‍, എറണാകുളം എച്ച്എംടി ഭൂമി, കോട്ടയം മെഡിക്കല്‍ കോളേജിന്റെ അധീനതയിലുള്ള സ്ഥലം എന്നിവയാണ് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്.

---- facebook comment plugin here -----

Latest