Connect with us

Palakkad

ആലില പദ്ധതി രാജ്യത്തിന് മാതൃക: മന്ത്രി സി എന്‍ ബാലകൃഷ്ണന്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: ആലില പദ്ധതി രാജ്യത്തിന് മാതൃകയാണെന്നും അതിന്റെ പുരോഗതി അവലോകനം മൂന്നുമാസത്തിനകം നടത്തുമെന്നും സഹകരണ-ഖാദി ഗ്രാമവ്യവസായ വകുപ്പ് മന്തി സി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
ജൈവകൃഷി പ്രോത്സാഹനത്തിന് സഹകരണ മേഖലയില്‍ പലിശ രഹിത വായ്പ നല്‍കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. പച്ചക്കറിയിലെ സ്വയം പര്യാപ്തതക്ക് സഹകരണ പ്രസ്ഥാനം നല്‍കുന്ന സംഭാവനയുടെ ഏറ്റവും വലിയ ഉദാഹരമണാണ് മണ്ണാര്‍ക്കാട് റൂറല്‍ സഹകരണ ബാങ്കിന്റെ മട്ടുപ്പാവ് കൃഷിയെന്നും ഇത് മറ്റുളളവര്‍ക്ക് മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട മികച്ച സഹകരണ ബാങ്കുകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ചടങ്ങില്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ എസ് ലളിതാംബിക ഐ എ എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അഡീഷണല്‍ രജിസ്ട്രാര്‍ കെ വി സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ആര്‍ ചിന്നക്കുട്ടന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണന്‍, റൂറല്‍ ബാങ്ക് പ്രസിഡന്റ് കെ സുരേന്ദ്രന്‍, പി കെ ശശി, കളത്തില്‍ അബ്ദുല്ല, ജോസ് ബേബി, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം പുരുഷോത്തമന്‍ സംസാരിച്ചു. കാര്‍ഷിക ശാസ്ത്രജ്ഞര്‍ ശില്‍പ്പശാലക്ക് നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest