Connect with us

Palakkad

മര്‍ക്കസുല്‍ അബ്‌റാറില്‍ മീലാദ് സമ്മേളനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published

|

Last Updated

മണ്ണാര്‍ക്കാട്: തിരുപിറവിയുടെ ഭാഗമായി മര്‍ക്കസുല്‍ അബ്‌റാറില്‍ ഈ മാസം 16മുതല്‍ 19 വരെ നടക്കുന്ന മീലാദ് സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സത്യവിശ്വാസിയുടെ മുത്ത് നബി എന്ന വിഷയത്തില്‍ നടക്കുന്ന മീലാദ് ക്യാംപ് യിന്‍ സമാപന സെന്‍ഷന്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും.
പി സി സിദ്ദീഖ് സഖാഫി മുഖ്യപ്രഭാഷണം നടത്തും. 17ന് ഹാഫിള് സുല്‍ഫിക്കര്‍ നിസാമി സംസാരിക്കും, 18ന് മര്‍ക്കസുല്‍ അബ്‌റാര്‍ മദ്‌റസാ വിദ്യാര്‍ഥികളുടെ കലാപരിപാടികളും അവാര്‍ഡ് ദാനവും നടക്കും. 19ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ സംയുക്തഖാസി എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍ അധ്യക്ഷത വഹിക്കും. ജില്ലാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി മുഹമ്മദ് മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സി എം എസ് മുഹമ്മദ് മുസ് ലിയാര്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി, എസ് ജെ എം ജില്ലാ പ്രസിഡന്റ് യു എ മുബാറക് സഖാഫി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അശറഫ് സഖാഫി അരിയൂര്‍. എസ് എം എ ജില്ലാ പ്രസിഡന്റ് കബീര്‍ വെണ്ണക്കര, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് മര്‍ക്കസുല്‍ അബ്‌റാര്‍ സെക്രട്ടറി അറിയിച്ചു.

---- facebook comment plugin here -----

Latest