Connect with us

Palakkad

തൊഴിലവസരം തേടി ആയിരങ്ങള്‍ ഗൂഡല്ലൂരില്‍

Published

|

Last Updated

ഗൂഡല്ലൂര്‍: തമിഴ്‌നാട് സ്റ്റേറ്റ് റൂറല്‍ ലീവ്ഹുഡ് പ്രൊജക്ടിന്റെ ആഭിമുഖ്യത്തില്‍ ഗൂഡല്ലൂര്‍ ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ പ്രത്യേക ക്യാമ്പ് നടത്തി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ക്യാമ്പ് നടത്തിയത്. രാവിലെ മുതല്‍ വൈകുന്നേരം വരെയായിരുന്നു ക്യാമ്പ്.
ക്യാമ്പില്‍ വിവിധ തലങ്ങളിലുള്ള തൊഴില്‍ അവസരങ്ങളിലേക്കുള്ള നിയമനങ്ങള്‍ നടന്നു. പത്തോളം സ്വകാര്യ കമ്പനികളിലേക്കാണ് നിയമനം നടത്തിയത്. ഇന്‍ര്‍വ്യുയും, നിയമനവും ഒരെ സമയത്ത് നടന്നു. ആയിരത്തോളം പേര്‍ ക്യാമ്പില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബനിയന്‍ കമ്പനി ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനിയിലേക്കാണ് നേരിട്ട് നിയമനം നടത്തുന്നത്. വിദ്യാസമ്പന്നര്‍ക്കും, അല്ലാത്തവര്‍ക്കും ഈ ക്യാമ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു. ബിരുദധാരികളായ ധാരാളം പേര്‍ എത്തിയിരുന്നു. എട്ടാംക്ലാസ് പാസായവര്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ടായിരുന്നു. ചിലര്‍ കൈകുഞ്ഞുങ്ങളുമായാണ് എത്തിയത്. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലുള്ളവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഗൂഡല്ലൂരില്‍ ആദ്യമായാണ് ഇത്തരം ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നത്. ധാരാളം പേര്‍ ഇത് പ്രയോജനപ്പെടുത്തി. ഇന്റര്‍വ്യുയില്‍ ഫിറ്റായവര്‍ക്ക് ഉടന്‍ തന്നെ ജോലി ലഭിക്കും. തമിഴ്‌നാട് സ്റ്റേറ്റ് റൂറല്‍ ലീവ്ഹുഡ് പ്രൊജക്ട് ഡയറക്ടറും അഡീഷനല്‍ കലക്ടറുമായ ശിവരാമന്‍, സ്വാമിവേല്‍, രാമകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest