Connect with us

Wayanad

തേയിലക്ക് വിലയില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Published

|

Last Updated

ഗൂഡല്ലൂര്‍: പച്ചതേയിലക്ക് വിലയില്ല കര്‍ഷകര്‍ പ്രതിസന്ധിയില്‍. നീലഗിരി ജില്ലയിലെ ഓരോ ഫാക്ടറികളിലും വിത്യസ്ഥവിലകളാണുള്ളത്. പന്തല്ലൂര്‍, ഗൂഡല്ലൂര്‍ സാലിബ്‌സ്വറി, മഞ്ചൂര്‍ എന്നിവിടങ്ങളിലെ സഹകരണ തേയില ഫാക്ടറികളില്‍ പച്ചതേയിലക്ക് കിലോ ഏഴ് രൂപയാണ് വില. ബിദര്‍ക്കാട് സഹകരണ ഫാക്ടറിയില്‍ പച്ചതേയിലക്ക് കിലോ 6.50 രൂപയാണ് വില. മറ്റു ഫാക്ടറികളില്‍ പച്ചതേയിലക്ക് കിലോ ആറ് രൂപയാണ് വില. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളിലെ വിലയാണിത്. സ്വകാര്യ ഫാക്ടറികളില്‍ ഇതില്‍കൂടുതല്‍ വില ലഭിക്കുന്നുണ്ട്. തേയിലയുടെ വിലയിടിവ് കര്‍ഷകരെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഗൂഡല്ലൂര്‍ ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണുള്ളത്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ക്ക് മാന്യമായ വില ലഭിക്കുന്നില്ല. മാസങ്ങളായി ഈ അവസ്ഥ തുടരുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളൊന്നും ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല. നീലഗിരിയിലെ ആയിരക്കണക്കിന് തേയില കര്‍ഷകരാണ് ഇത്കാരണം പ്രയാസത്തിലായിരിക്കുന്നത്. കര്‍ഷകര്‍ ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണുള്ളത്. ഇപ്പോള്‍ ലഭിക്കുന്ന വിലയില്‍ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍പോലും തികയില്ല. ചെറുകിട കര്‍ഷകരാണ് ഏറെ പ്രയാസത്തിലായിരിക്കുന്നത്. ജില്ലയില്‍ 15 സഹകരണ ഫാക്ടറികളുണ്ട്. തേയിലക്ക് കിലോ മുപ്പത് രൂപ തറവില നിശ്ചയിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.