Connect with us

Malappuram

വര്‍ഷങ്ങളായി തരിശായി കിടന്ന വയലില്‍ നെല്‍കൃഷിയിറക്കി സോണ്‍ എസ് വൈ എസ്

Published

|

Last Updated

തിരൂരങ്ങാടി: നാല്‍പത് വര്‍ഷത്തിലേറെയായി തരിശായി കിടന്നിരുന്ന വയലില്‍ എസ് വൈ എസ് നെല്‍ കൃഷിയിറക്കി മാതൃകയായി. കക്കാട് പുളിഞ്ഞിലത്ത് പാടത്തെ ഒന്നേക്കാല്‍ ഏക്കര്‍ വരുന്ന സ്ഥലത്താണ് തിരൂരങ്ങാടി സോണ്‍ എസ് വൈ എസിന്റെ നേതൃത്വത്തില്‍ ഞാറ് നട്ടത്.
നാല്‍പത് വര്‍ഷം മുമ്പ് വരെ നല്ല നിലയില്‍ നെല്‍കൃഷി നടന്നിരുന്ന ഇവിടെ കൃഷി അന്യമായിരിക്കുകയാണ്. എസ് വൈ എസ് 60-ാംവാര്‍ഷികത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന കൃഷിത്തോട്ടം പദ്ധതിയോടനുബന്ധിച്ച് കക്കാട് യൂനിറ്റ് പ്രവര്‍ത്തകരാണ് ഇവിടെ ഉമനെല്‍ കൃഷിനടത്തുന്നത്. എസ് വൈ എസ് ജില്ലാ ജനറല്‍സെക്രട്ടറി ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുര്‍റഹ്മാന്‍കുട്ടി, കൃഷി ഓഫീസര്‍ പി സതീശന്‍ ചേര്‍ന്ന് വയലില്‍ ഞാറ് നട്ടു കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ സോണ്‍ പ്രസിഡന്റ് ഇ മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു.
ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. എം അബ്ദുര്‍റഹ്മാന്‍കുട്ടി, പി സതീശന്‍, കെ രാമദാസ്, സിവി ഹനീഫ, എ ആര്‍ കക്കാട്, സയ്യിദലി ഹിബ്ശി പ്രസംഗിച്ചു. പരിപാടിക്കെത്തിയവര്‍ക്ക് വയലോരത്ത് ഭക്ഷണവും ഒരുക്കിയിരുന്നു.

Latest