Connect with us

Kozhikode

സ്വര്‍ണക്കപ്പിന്റെ നഗര പ്രദക്ഷിണം നാളെ

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പിന്റെ നഗര പ്രദക്ഷിണം നാളെ. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നടക്കുന്ന പ്രദക്ഷിണത്തിന് വൈകുന്നേരം മൂന്നിന് സംഘാടക സമിതി ഓഫീസില്‍ മേയര്‍ എ കെ പ്രേമജം ഫഌഗ്ഓഫ് ചെയ്യും. പാളയം, ചിന്താവളപ്പ്, മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡ്, മാവൂര്‍ റോഡ്, ടൗണ്‍ഹാള്‍, വെസ്റ്റ് നടക്കാവ്, ഈസ്റ്റ് നടക്കാവ്, മൃഗാശുപത്രി വഴി ബി ഇ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിക്കും.
സ്‌കൂള്‍ കലോത്സവ ചരിത്രത്തില്‍ ആദ്യമായി, പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഇത്തവണ സ്മൃതിമുദ്ര നല്‍കുമെന്ന് ട്രോഫി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഒന്നാം സ്ഥാനത്തിന് അര്‍ഹരാകുന്ന കുട്ടികള്‍ക്ക് പ്രത്യേക ട്രോഫിയും വണ്ടര്‍ലാ ഹോളിഡേഴ്‌സ് ലിമിറ്റഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന വണ്ടര്‍ല ഹോളിഡേഴ്‌സ് സൗജന്യ പ്രവേശന കൂപ്പണും നല്‍കും.
സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും കൈപ്പറ്റുന്നത് സംബന്ധിച്ച് വിവരം നല്‍കുന്നതിന് എല്ലാ വേദിക്ക് അരികിലും ട്രോഫി കമ്മിറ്റി ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കും. റോളിംഗ് ട്രോഫികളും ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫികളും അതത് ദിവസം വൈകിട്ട് സാംസ്‌കാരിക സായാഹ്ന പരിപാടി നടക്കുന്ന വേദിക്ക് അരികില്‍ വിതരണം ചെയ്യും. മറ്റ് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ബി ഇ എം സ്‌കൂളിലെ ട്രോഫി കമ്മിറ്റി ഓഫീസില്‍ നിന്ന് ലഭിക്കും. സ്മൃതിമുദ്ര ക്രിസ്ത്യന്‍ കോളജ് ഹൈസ്‌കൂളിലുള്ള ട്രോഫി കമ്മിറ്റി പവലിയനില്‍ നിന്ന് ലഭിക്കും. ഇവ കൈപ്പറ്റുന്നതിന് പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരണമെന്ന് ട്രോഫി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ജില്ലയില്‍ നിലവിലുള്ള റോളിംഗ് ട്രോഫികള്‍ 15ന് മുമ്പായി ട്രോഫി കമ്മിറ്റി ഓഫീസില്‍ തിരിച്ചേല്‍പ്പിച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് കണ്‍വനീര്‍ ടി എ നാരായണന്‍ അറിയിച്ചു.

Latest