Connect with us

National

മോദിയെ പ്രശംസിച്ച് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു രംഗത്ത്. ദീര്‍ഘവീക്ഷണത്തോടെ രാജ്യത്തെ ഭരിക്കാന്‍ കഴിവുള്ള മികച്ച നേതാവാണ് മോദിയെന്ന് എച്ച് എല്‍ ദത്തു പറഞ്ഞു. മോദിയെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“കോടതിയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ മൂന്ന് ചിറകുകളും നിലവാരത്തിനൊത്ത് പ്രവര്‍ത്തിക്കുന്നു. നീതിന്യായ വകുപ്പിന് അനുകൂലമായ തീരുമാനങ്ങളാണ് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള ബന്ധം അനിതര സാധാരണമാണ്. ഞങ്ങള്‍ രണ്ട് പേരും പരസ്പരം ഒന്നും പ്രതീക്ഷിക്കുന്നില്ല. നീതിന്യായ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൂര്‍ണ സംതൃപ്തനാണ്. ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും എച്ച് എല്‍ ദത്തു പറഞ്ഞു. അതേസമയം, ചീഫ് ജസ്റ്റിസ് ദത്തുവിന്റെ മോദിപ്രശംസയെ വിമര്‍ശിച്ച് പ്രമുഖര്‍ രംഗത്തെത്തി. പരമോന്നത പദവിയിലിരുക്കുന്ന ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രിയെ പ്രശംസിക്കുന്നത് ഗുണകരമല്ലെന്ന് മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ പോലുള്ളവര്‍ ചൂണ്ടിക്കാട്ടി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ പ്രശംസിച്ച് അന്നത്തെ ചീഫ് ജസ്റ്റിസ് പി എന്‍ ഭഗവതി കത്തയച്ചതിനോടാണ് കട്ജു തുലനപ്പെടുത്തിയത്.