Connect with us

Kozhikode

സമസ്ത:10 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച പത്ത് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി.
കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
കേരളത്തില്‍ രണ്ടും, കര്‍ണാടകയിലും ബഹ്‌റൈനിലും മൂന്നും, സൗഉദി അറേബ്യയിലും കുവൈത്തിലും ഒന്നും മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. മിഫ്താഹുല്‍ ഉലൂം സുന്നി സെക്കന്‍ഡറി മദ്‌റസ മാരായമംഗലം തച്ചങ്ങാട്-പാലക്കാട്, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ കുട്ടന്‍ചിറ വേലൂപ്പാടം-തൃശൂര്‍, മുഹിയുദ്ദീന്‍ മദ്‌റസ സാത്തികല്‍- ദക്ഷിണകന്നട- കര്‍ണാടക, നമാഉല്‍ ഹുദാ സുന്നി അറബിക് സ്‌കൂള്‍ മദ്‌റസ സുബാസ് നഗര്‍ ബോളാര്‍-മാംഗ്ലൂര്‍, താജുല്‍ ഉലമാ അറബിക് മദ്‌റസ കൊടിബട്ടു-ദക്ഷിണ കന്നട, ഐ സി എഫ് മദ്‌റസ അല്‍ ജഹ്‌റ- കുവൈത്ത്, അല്‍ മവാരിദ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ മദ്‌റസ ജിദ്ദ- സൗഉദി അറേബ്യ, മജ്മഉ തഅ്‌ലീമില്‍ ഖുര്‍ആന്‍ ഹിദ്ദ്-ബഹ്‌റൈന്‍, മജ്മഉ തഅ്‌ലീമില്‍ ഖുര്‍ആന്‍ റാസറുമാന്‍-ബഹ്‌റൈന്‍, മജ്മഉ തഅ്‌ലീമില്‍ ഖുര്‍ആന്‍ ഈസാടൗണ്‍ -ബഹ്‌റൈന്‍ എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ബേപ്പൂര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സയ്യിദ് അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം, അബൂഹനീഫല്‍ ഫൈസി തെന്നല, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തളിപ്പറമ്പ്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി പി എം ഫൈസി വില്ല്യാപ്പള്ളി, പി എസ് കെ മൊയ്തു ബാഖവി മാടവന, വി എം കോയമാസ്റ്റര്‍, അബ്ദുര്‍റഹ്മാന്‍ ബാഖവി മടവൂര്‍, എന്‍ അലി അബ്ദുല്ല, എന്‍ പി ഉമ്മര്‍ സാഹിബ്, പി സി ഇബ്ര്‌റാഹീം മാസ്റ്റര്‍, കെ പി കമാലുദ്ദീന്‍ മൗലവി, കെ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ആലുവ, എന്‍ പി മുഹമ്മദ് ദാരിമി, എന്‍ എ അബ്ദുര്‍റഹ്മാന്‍ മദനി ജപ്പു, പി അലവി ഫൈസി കൊടശ്ശേരി, കെ കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ വൈലത്തൂര്‍ സംസാരിച്ചു.

Latest