Connect with us

National

32 വെബ്‌സൈറ്റുകളുടെ നിരോധനം കേന്ദ്ര സര്‍ക്കാര്‍ നീക്കി

Published

|

Last Updated

ന്യൂഡല്‍ഹി: നിരോധിച്ച 32 വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍ക്കാറുമായി യോജിച്ച് മുന്നോട്ട് പോവാമെന്നും ജിഹാദിസ്റ്റ് ആശയങ്ങള്‍ നീക്കം ചെയ്യാമെന്നും വെബ്‌സൈറ്റ് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നിയന്ത്രണം നീക്കാന്‍ തീരുമാനിച്ചത്.

ഐ എസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി മഹാരാഷ്ട്ര എ ടി എസ് കണ്ടെത്തിയ 32 സൈറ്റുകളാണ് നിരോധിച്ചിരുന്നത്. വ്യാഴാഴ്ച്ചയാണ് നിരോധനം നീക്കിയതായുള്ള ഉത്തരവ് പുറത്തിറങ്ങിയത്.