Connect with us

Gulf

കല്‍ബ നിവാസികള്‍ക്ക് ഇനി ഗോനുവിനെ പേടിക്കേണ്ട

Published

|

Last Updated

കല്‍ബ: കടല്‍ വെള്ളം കരയിലേക്ക് കയറി ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ നഷ്ടം വരുത്തുന്ന ഗോനുവിനെ തടയാനുള്ള അബുദാബി സര്‍ക്കാറിന്റെ പദ്ധതി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമാവുകയാണ്.
2008ലായിരുന്നു ന്യൂനമര്‍ദം കാരണം കടല്‍വെള്ളം കരയിലേക്ക് അടിച്ചുകയറി കല്‍ബയിലെ കടലോരഭാഗത്ത് വലിയ നാശം വിതച്ചത്. ഏഴ് കിലോമീറ്റര്‍ വിസ്തൃതിയില്‍ കല്‍ബയിലെ കടകള്‍ക്കും വീടുകള്‍ക്കും ഇത് കനത്ത നഷ്ടം വരുത്തിവെച്ചു. കുടുംബങ്ങളെ ദിവസങ്ങളോളം മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചായിരുന്നു സര്‍ക്കാര്‍ അന്ന് ഗോനുവിനെ നേരിട്ടത്.
ഇടക്കിടേ പേടിസ്വപ്‌നം പോലെ ദുരിതം വിതച്ച് വിരുന്നെത്തുന്ന ഗോനുവിനെ തടയാന്‍ ഷാര്‍ജ സര്‍ക്കാര്‍ മതില്‍ കെട്ടുകയും മറ്റ് പദ്ധതികള്‍ കൊണ്ടുവരികയും ചെയ്തിരുന്നു. എന്നാല്‍ ഇതൊക്കെയും പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഗോനുവിനെ തടയാന്‍ വിപുലമായ പദ്ധതിയുമായി അബുദാബി സര്‍ക്കാര്‍ നേരിട്ട് രംഗത്തിറങ്ങിയത്. കോടിക്കണക്കിന് ദിര്‍ഹത്തിന്റെ തടയിണ പദ്ധതി പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഏറെ പ്രതീക്ഷനല്‍കുന്നതാണ്.
കല്‍ബ കടലോരത്തെ കടകളില്‍ ഭൂരിഭാഗവും പ്രവാസിമലയാളികളുടെ കൈകളിലാണ്. ദീര്‍ഘനാളത്തെ സ്വപ്‌നമായ തടയിണ അധികം വൈകാതെ തന്നെ യാഥാര്‍ഥ്യമാവുമെന്ന പ്രതീക്ഷയിലാണ് കല്‍ബ നിവാസികള്‍.