Connect with us

Gulf

മീലാദ് സംഗമം സമാപിച്ചു

Published

|

Last Updated

ദുബൈ: ലോകത്ത് അക്രമവും അരാജകത്വവും വിപാടനം ചെയ്യാന്‍ മുഹമ്മദ് നബിയുടെ ദര്‍ശനങ്ങള്‍ക്ക് സാധിച്ചുവെന്ന് പ്രമുഖ പണ്ഡിതനും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയുമായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസ്താവിച്ചു. ഐ സി എഫ് റാശിദിയ്യ സംഘടിപ്പിച്ച മീലാദ് സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ധര്‍മത്തില്‍ മാത്രമൂന്നിയ ജീവിത ദര്‍ശനം കാഴ്ചവെച്ച മുഹമ്മദ് നബി (സ)യുടെ ആദര്‍ശത്തെ ബലികഴിച്ചതാണ് സമൂഹത്തിന്റെ പരാജയങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ടി പി അലിമദനിയുടെ അധ്യക്ഷതയില്‍ ജമാല്‍ ഹാജി ചങ്ങരോത്ത് ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ബാഫഖി തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് ആറ്റക്കോയ തങ്ങള്‍, സി എം എ ചേരൂര്‍, ആസിഫ് മൗലവി, ഉമ്മര്‍ കോയ ഹാജി ചാലിയം, കരീം തളങ്കര, സുലൈമാന്‍ കന്മനം, സലാം മാസ്റ്റര്‍ കാഞ്ഞിരോട്, അശ്‌റഫ് പാലക്കോട്, ഉസ്മാന്‍ കക്കാട്, ഹംസക്കോയ ഹാജി കറാമ, മുഹമ്മദ് കുഞ്ഞി ഹാജി പെരുമ്പ, അഹമ്മദ് ഹാജി പുന്നോറത്ത് എന്നിവര്‍ സംബന്ധിച്ചു.
മൗലിദ് പാരായണത്തിന് സയ്യിദ് മുഹ്‌സിന്‍ ക്ലാരി, ഷാഹുല്‍ ഹമീദ് സഅദി, റഈസ് ഫറോക്ക് നേതൃത്വം നല്‍കി. കെ എ യഹ്‌യ ആലപ്പുഴ സ്വാഗതവും ബശീര്‍ മുസ്ലിയാര്‍ നന്ദിയും പറഞ്ഞു.

Latest