Connect with us

Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത വിമാനക്കമ്പനികളുടെ മുന്‍ നിരയില്‍ എമിറേറ്റ്‌സും അല്‍ ഇത്തിഹാദും

Published

|

Last Updated

ദുബൈ: ആകാശയാത്രികരെ ആശങ്കയിലാക്കി വിമാനാപകടങ്ങള്‍ അരങ്ങേറുന്നതിനിടെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 വിമാനക്കമ്പനികളുടെ പട്ടികയില്‍ യു എ ഇയിലെ അല്‍ ഇത്തിഹാദും എമിറേറ്റ്‌സും സ്ഥാനം പിടിച്ചു.
എയര്‍ലൈന്‍ റേറ്റിംഗ് വെബ്‌സൈറ്റാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 വിമാനക്കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. യാത്രാ സുരക്ഷിതത്വവും പ്രൊഡക്ടിവിറ്റിയുമാണ് പട്ടിക പ്രസിദ്ധീകരിക്കാന്‍ മാദണ്ഡമാക്കിയത്. ഇതിനു പുറമെ 2015ലെ ഏക്‌സലന്‍സ് അവാര്‍ഡിനുള്ള പട്ടികയിലും അല്‍ ഇത്തിഹാദും എമിറേറ്റ്‌സും സ്ഥാനം പിടിച്ചിട്ടുണ്ട്. സുരക്ഷിതത്വത്തിനു പുറമെ സപ്ത നക്ഷത്ര സേവനങ്ങളുമാണ് ഇതിന് മാനദണ്ഡം.
ഏറ്റവും സുരക്ഷിതമായ 10 വിമാനക്കമ്പനികള്‍ എയര്‍ ന്യൂസിലാന്റ്, ബ്രിട്ടീഷ് എയര്‍, കാതെ പെസഫിക്, എമിറേറ്റ്‌സ്, അല്‍ ഇത്തിഹാദ്, ഫൈന്‍ എയര്‍, ലുഫ്താന്‍സാ, സിംഗപ്പൂര്‍ എയര്‍ലൈന്‍ തുടങ്ങിയവയാണ് പട്ടികയില്‍ ഇടം നേടിയത്. ആഡംബര സേവനങ്ങള്‍ക്കുള്ള പുരസ്‌കാരത്തിനു രണ്ടാം വര്‍ഷവും എയര്‍ ലൈന്‍ റേറ്റിംഗ് തിരഞ്ഞെടുത്തത് എമിറേറ്റ്‌സിനെതന്നെയാണ്.