Connect with us

Gulf

ഡി എസ് എഫ്: ഒരു കിലോ സ്വര്‍ണം മലയാളി നവജാത ശിശുവിന്

Published

|

Last Updated

അബുദാബി: ഡി എസ് എഫ് ഒരു കിലോ സ്വര്‍ണ സമ്മാനം നേടിയവരില്‍ 35 ദിവസം പ്രായമുള്ള മലയാളി നവജാത ശിശുവും.
തിരുവനന്തപുരം തിരുമല അനില്‍ ജനാര്‍ദ്ധനന്റെയും സുമി വിശ്വനാഥിന്റെയും മകള്‍ ബേബി നിതാര സുമി അനിലിനാണ് ഒരു കിലോ സ്വര്‍ണം ലഭിച്ചത്. കുട്ടിയുടെ 28നുള്ള നൂല് കെട്ടിന് വേണ്ടി സ്വര്‍ണം വാങ്ങുമ്പോള്‍ മലബാര്‍ ഗോള്‍ഡില്‍ നിന്നും ലഭിച്ച മൂന്ന് റാഫിള്‍ കൂപ്പണ്‍ പൂരിപ്പിച്ച് നല്‍കിയപ്പോഴാണ് നറുക്കെടുപ്പിലൂടെ സ്വര്‍ണം സമ്മാനം ലഭിച്ചത്. മൂന്ന് കൂപ്പണിലും മകള്‍ നിതാരയുടെ പേരാണ് എഴുതിയതെന്ന് ജനാര്‍ദ്ധനന്‍ പറഞ്ഞു.
അഞ്ച് വര്‍ഷമായി ജനാര്‍ദ്ധനന്റെ കല്യാണം കഴിഞ്ഞിട്ട്. അബുദാബിയിലെ ഒരു സ്വകാര്യ കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ അക്കൗണ്ടന്റാണ് ഇദ്ദേഹം. മുസഫ്ഫ ശഅബിയ 12ലാണ് കുടുംബ സമേതം താമസിക്കുന്നത്.
മാലയും വളയും അടക്കം പതിനൊന്ന് ഗ്രാമിന്റെ സ്വര്‍ണമാണ് വാങ്ങിയത്. ഫെസ്റ്റിവെലിന്റെ ഒന്നാം ദിവസം പാലക്കാട് ജില്ലയിലെ ആലത്തൂര്‍ വടക്കഞ്ചേരി സ്വദേശി കൃഷ്ണന്റെ ഭാര്യ ബീനക്കും ഒരു കിലോ സ്വര്‍ണം ലഭിച്ചിരുന്നു.