Connect with us

Kerala

പാറ്റൂര്‍ ഭൂമിയിടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ക്രമക്കേടില്‍ ചീഫ് സെക്രട്ടറിക്കും പങ്കുള്ളതായി എഡിജിപി ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം ജില്ലാ കലക്ടറുടക്കമുള്ള 15 ഓളം ഉന്നതോദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇവരെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോകായുക്ത കേസില്‍ കക്ഷി ചേര്‍ത്തു.
അതേസമയം ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണേയും മുന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരനേയും തെളിവുകളുടെ അഭാവത്തില്‍ കേസില്‍ നിന്ന് തല്‍ക്കാലത്തേക്ക് ഒഴിവാക്കി.