Connect with us

International

നൈജീരിയയില്‍ തീവ്രവാദികള്‍ 2000ല്‍ അധികം പേരെ കൊലപ്പെടുത്തി

Published

|

Last Updated

ബാഗ: നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ 2000ല്‍ അധികം പേരെ കൊലപ്പെടുത്തി. ബാഗ നഗരത്തില്‍ നടത്തിയ വെടിവയ്പ്പിലാണ് കൂട്ടക്കൊല നടത്തിയത്. കുറച്ചു ദിവസങ്ങളായി ശക്തമായ ആക്രമണമാണ് ഇവിടെ നടക്കുന്നത്.
സ്ത്രീകളും കുട്ടികളും വൃദ്ധരുമാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ചാണ് ആക്രമണം. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും തീവ്രവാദികള്‍ തീവച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും തിരിച്ചടിക്കുന്നുണ്ട്.
ബൊക്കോ ഹറാം തീവ്രവാദികളുടെ ആക്രമണം കാരണം പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരാണ് ഒഴിഞ്ഞുപോകുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം പതിനായിരത്തിലേറെ പേരെ തീവ്രവാദികള്‍ കൊന്നതായാണ് റിപ്പോര്‍ട്ട്.

Latest