Connect with us

Kozhikode

ജന ജീവന ബോധന യാത്ര 12ന് ആരംഭിക്കും

Published

|

Last Updated

കോഴിക്കോട്: ഇടക്കാലാശ്വാസം അനുവദിച്ച് ശമ്പള പരിഷ്‌കരണം സമയബന്ധിതമായി നടപ്പാക്കുക, പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്തി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെറ്റോ ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‍ നയിക്കുന്ന ജന ജീവന ബോധന യാത്ര 12ന് ആരംഭിക്കും. രാവിലെ 11ന് കടപ്പുറത്ത് രക്തസാക്ഷി മണ്ഡപ പരിസരത്തു മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്യും.
സിവില്‍ സര്‍വീസ് അഴിമതി രഹിതമാക്കുക, ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക, സര്‍വകലാശാലയില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ പി എസ് സി വഴി നികത്തുക തുടങ്ങിയ ആവശ്യങ്ങളും യാത്രയില്‍ ഉന്നയിക്കും. ജൂലായ് 2014 മുതല്‍ ലഭിക്കേണ്ടിയിരുന്ന ശമ്പള പരിഷ്‌കരണം ഏഴ് മാസം പിന്നിട്ട സാഹചര്യത്തില്‍ ഇടക്കാലാശ്വാസം അനുവദിക്കാന്‍ തയ്യാറാകരണമെന്നും ശമ്പള പരിഷ്‌കരണം സമയബന്ധിതമായി നടപ്പാക്കണമെന്നും ഹരിഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്‌റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ജനജീവന ബോധന യാത്ര സംസ്ഥാനത്തെ മുഴുവന്‍ താലൂക്കുകളിലെയും സ്വീകരണത്തിന് ശേഷം 29ന് ജാഥ തിരുവനന്തപുരത്ത് സമാപിക്കും. മുഴുവന്‍ ജീവനക്കാരെയും നേരില്‍ കണ്ട് ഒപ്പു ശേഖരിക്കുമെന്നും ജീവനക്കാരുടെ മഹാ ഹര്‍ജി ഫെബ്രുവരി നാലിന് സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ശേഷം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കെ പി എസ് ടി യു ജനറല്‍ സെക്രട്ടറി എ കെ അബ്ദുസ്സമദ്, എസ് ഇ ടി ഒ ജില്ലാ ചെയര്‍മാന്‍ വി അബ്ദുര്‍റസാഖ്, കണ്‍വീനര്‍ എന്‍ ശ്യാംകുമാര്‍, എന്‍ ജി ഒ അസോസിയേഷന്‍ സെക്രട്ടറി എന്‍ പി ബാലകൃഷ്ണന്‍ പങ്കെടുത്തു.

Latest