Connect with us

Malappuram

ശമ്പള പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കും: മന്ത്രി ആര്യാടന്‍ മുഹമ്മദ്

Published

|

Last Updated

മലപ്പുറം: ശമ്പള പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കുമെന്നും എല്ലാ വകുപ്പുകളിലേയും ജീവനക്കാര്‍ക്ക് തുല്ല്യ പരിഗണന നല്‍കുന്ന പരിഷ്‌ക്കരണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ഇരുപത്തിനാലാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹയര്‍ സെക്കന്‍ഡറി മേഖലക്ക് അര്‍ഹമായ പരിഗണന നല്‍കും. സാമ്പത്തിക പ്രയാസങ്ങളുടെ പേരില്‍ അധ്യാപകരുടേയും ജീവനക്കാരുടേയും ഒരു ആനുകൂല്ല്യവും സര്‍ക്കാര്‍ നിഷേധിക്കില്ല.
വിദ്യാഭ്യാസ സമ്മേളനം മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഉദ്ഘാടനം ചെയ്തു. കെ എന്‍ എ ഖാദര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറിമാരായ വി വി പ്രകാശ്, വി എ കരീം, യുവജന ക്ഷേമബോര്‍ഡ് അംഗം റിയാസ് മുക്കോളി, സംസ്ഥാന പ്രസിഡന്റ് എം രാധാകൃഷ്ണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു വര്‍ഗീസ്, ട്രഷറര്‍ ആര്‍ രാജീവന്‍ പ്രസംഗിച്ചു. സൗഹൃദ സാംസ്‌കാരിക യാത്രയയപ്പു സമ്മേളനം പി ഉബൈദുല്ലഎം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മജീദ്, വി പി ദിനേശ്, വി ഉമ്മര്‍കോയ, പി കെ വാസു, വി എ മാര്‍ട്ടിന്‍, എം റിയാസ്, റോയിച്ചന്‍ ഡോമിനിക്, വി അബ്ദുസമദ്, ടി എസ് ഡാനിഷ്, കെ സനോജ്, ടി.എന്‍ മുരളി പ്രസംഗിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന സംസ്ഥാനതലത്തിലുള്ള എല്ലാ അധ്യാപകര്‍ക്കും യാത്രയയപ്പ് നല്‍കി. എല്ലാ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.