Connect with us

Kozhikode

എസ് എസ് എഫ് ജില്ലാ പ്രതിനിധി സമ്മേളനങ്ങള്‍ക്ക് തുടക്കമായി

Published

|

Last Updated

കോഴിക്കോട്: നവചക്രവാളത്തിലേക്ക് ധാര്‍മ്മികച്ചുവട് എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മെമ്പര്‍ഷിപ്പ്, പുന:സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജില്ലാ പ്രതിനിധി സമ്മേളനങ്ങള്‍ക്ക് തുടക്കമായി. മലപ്പുറം ജില്ലാ വാര്‍ഷിക കൗണ്‍സിലും പ്രതിനിധി സമ്മേളനവും നിലമ്പൂര്‍ മജ്മഇല്‍ തുടക്കമായി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിന്റെ മുന്നോടിയായി ചേരുന്ന കൗണ്‍സിലില്‍ പുതിയ ജില്ലാ ഭാരവാഹികള്‍ നിലവില്‍ വരും. ജില്ലാ കൗണ്‍സിലിലും പ്രതിനിധി സമ്മേളനത്തിലും ഇസ്‌ലാമിക ദഅ്‌വത്തിന്റെ ത്യാഗവഴികള്‍, ഇസ്‌ലാം സമഗ്രത, സംഘടന നവജാഗരണം, ഇസ്‌ലാമിക മുന്നേറ്റത്തിന്റെ ചരിത്രം, എന്നീ സെഷനുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ജില്ലാ കൗണ്‍സിലും പ്രതിനിധി സമ്മേളനവും ഇന്നും നാളെയും യഥാക്രമം ചവറ, നിരണം, ചങ്ങനാശ്ശേരി, അടിമാലി, ആലപ്പുഴ, ഇടപ്പള്ളി, മണ്ണാര്‍ക്കാട് കരുവമ്പൊയില്‍, എട്ടിക്കുളം എന്നിവിടങ്ങളില്‍ നടക്കും. തിരുവനന്തപുരം, തൃശൂര്‍, വയനാട് കാസര്‍ഗോഡ്, നീലഗിരി ജില്ലകളില്‍ ഈമാസം 16 -19 തിയ്യതികള്‍ക്കുള്ളില്‍ കൗണ്‍സില്‍ പൂര്‍ത്തിയാവും. സംസ്ഥാന പ്രതിനിധി സമ്മേളനം ഈമാസം 23,24 തിയ്യതികളില്‍ പത്തനതിട്ടയില്‍ നടക്കും.