Connect with us

National

ഹോട്ടലില്‍ സുനന്ദയെ സഹായിക്കാന്‍ 'അജ്ഞാതന്‍' ഉണ്ടായിരുന്നെന്ന് മൊഴി

Published

|

Last Updated

ന്യൂഡല്‍ഹി: മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഹോട്ടല്‍ ലീല പാലസില്‍ സുനന്ദ പുഷ്‌കര്‍ക്കൊപ്പം “സുനില്‍ സാഹബ്” എന്നൊരാള്‍ ഉണ്ടായിരുന്നതായി ശശി തരൂരിന്റെ സഹായിയായ നാരായണന്‍ കേസന്വേഷിക്കുന്ന ഡല്‍ഹി പോലീസിന് മൊഴി നല്‍കി. ട്വീറ്റ് ചെയ്യാനും ഏതാനും സന്ദേശങ്ങള്‍ കോപ്പി ചെയ്യാനും ഇയാള്‍ സുനന്ദയെ സഹായിച്ചിരുന്നുവെന്നും നാരായണന്‍ പറഞ്ഞു. പക്ഷെ, ഈ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.
എല്ലാം മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തുക വഴി ഞാന്‍ നിങ്ങളുടെ “കഥകഴിച്ചു”വെന്ന്, ശശി തരൂരിനെ ഫോണില്‍ വിളിച്ച് സുനന്ദ പറഞ്ഞിരുന്നുവെന്ന് നാരായണന്‍ അവകാശപ്പെട്ടു. അന്വേഷണ സംഘത്തിന് ഹിന്ദിയിലാണ് നാരായണന്‍ മൊഴി നല്‍കിയത്. തന്റെ സ്റ്റാഫില്‍ പെട്ടവരിലൂടെ സുനന്ദയുടെ മരണത്തിന് തന്നെ ഉത്തരവാദിയാക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ശശി തരൂര്‍ പരാതിപ്പെട്ടിരുന്നു.
സുനന്ദയുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്യാനും മറ്റുമായി തരൂരിനൊപ്പം നാരായണന്‍ ഉണ്ടായിരുന്നു. അതിനാല്‍ കേസില്‍ വലിയ പ്രാധാന്യമാണ് ഇയാള്‍ക്കുള്ളത്. ഹിമാചല്‍ പ്രദേശിലെ വീട്ടില്‍ നിന്ന് വ്യാഴാഴ്ചയാണ് നാരായണനെ എസ് ഐ ടി വിളിപ്പിച്ചത്. സുനന്ദ മരിച്ച, കഴിഞ്ഞ ജനുവരി 16നും 17നുമുണ്ടായ എല്ലാ സംഭവങ്ങളും വിശദമായി കഴിഞ്ഞ നവംബര്‍ ആദ്യ വാരത്തെ ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനെ അറിയിച്ചിരുന്നു. ദുബായില്‍ വെച്ച് തരൂരും സുനന്ദയും ഏറ്റുമുട്ടിയതായും ഇയാള്‍ ഓര്‍ക്കുന്നുണ്ട്.