Connect with us

National

മാവോയിസ്റ്റുകളുടെ കോപ്ടര്‍ ആക്രമണ പരിശീലന ദൃശ്യം പുറത്ത്

Published

|

Last Updated

റായ്പൂര്‍: വി ഐ പികളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വഹിച്ച് പൊകുന്ന ഹെലികോപ്ടറുകളെ വെടിവെച്ച് വീഴ്ത്തുന്നതിന് “കമാന്‍ഡോ സ്റ്റൈലില്‍” മാവോയിസ്റ്റുകള്‍ പരിശീലനം നടത്തുന്ന വീഡിയോ ദൃശ്യം പുറത്തായി. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ്ബാധിത മേഖലയായ ബസ്താറില്‍ നിന്നാണ് ഈ ദൃശ്യം പോലീസിന് ലഭിച്ചത്.
ആന്ധ്രാ പ്രദേശിനോടും ഒഡീഷയോടും അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ ബസ്താറിലെ സുക്മ വനത്തിലാണ് ദൃശ്യം ചിത്രീകരിച്ചത്. ഇരുപതോളം പേരടങ്ങുന്ന സംഘം ലൈറ്റ് മെഷീന്‍ തോക്കുകളും ചെറിയ ഉപകരണങ്ങളും ഉപയോഗിച്ച് ഡമ്മി കോപ്ടറിനെ വെടിവെച്ച് വീഴ്ത്തുന്ന പരിശീലനമാണുള്ളത്. ബസ്താറിലെ വിവിധ മേഖലകളില്‍ നിന്ന് കോപ്ടറുകളെ മാവോയിസ്റ്റുകള്‍ ലക്ഷ്യം വെക്കുന്നതായ രേഖകള്‍ നിരവധി തവണ ലഭിച്ചിരുന്നു. എന്നാല്‍, ആദ്യമായാണ് ഒരു വീഡിയോ ദൃശ്യം ലഭിക്കുന്നത്. മാവോയിസ്റ്റുകള്‍ പരിശീലനം നടത്തുന്നതായി ഇപ്പോള്‍ വ്യക്തമായതായി എ ഡി ജി പി. ആര്‍ കെ വിജ് പറഞ്ഞു. കൊടുംവനത്തിലെ ഹെലിപാഡുകള്‍ക്ക് സുരക്ഷ ശക്തമാക്കുമെന്നും കോപ്ടറുകളെ ലക്ഷ്യം വെക്കാതിരിക്കാന്‍ അവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരുക്കന്‍ പലകയും പ്ലാസ്റ്റിക് ഷീറ്റുകളും മരച്ചില്ലകളും കൊണ്ട് നിര്‍മിച്ച കോപ്ടര്‍ മാതൃക മരങ്ങളില്‍ കെട്ടിയിട്ടാണ് ചലിപ്പിക്കുന്നത്. ഇതിനെ ലക്ഷ്യം വെച്ച് മാവോയിസ്റ്റുകള്‍ പരിശീലിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതില്‍ നിന്ന് ചിലര്‍ തൂങ്ങുന്നുമുണ്ട്. ഹെലിപാഡില്‍ കോപ്ടര്‍ ലാന്‍ഡ് ചെയ്യുന്ന നിശ്ചിത ദൂരത്തിലാണ് ഇതുള്ളത്. കോപ്ടറിനെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിശ്ചിത അകലങ്ങളില്‍ നിലയുറപ്പിച്ചാണ് മറ്റു ചിലരുള്ളത്. ആധുനിക ആയുധങ്ങളോടൊപ്പം ചെറിയ ആയുങ്ങളും ഇവര്‍ ആക്രമണത്തിന് ഉപയോഗിക്കുന്നുണ്ട്.
ബസ്താറില്‍ നിരവധി തവണ മാവോയിസ്റ്റുകള്‍ ഹെലികോപ്ടറുകളെ ലക്ഷ്യം വെച്ചിട്ടുണ്ട്. വന്‍ ആയുധശേഖരം ഇവരുടെ പക്കലുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം എ കെ 47, ഇന്‍സാസ്, എസ് എല്‍ ആര്‍ അടക്കം 41 റൈഫിളുകളാണ് നക്‌സലുകള്‍ കവര്‍ന്നത്. ഇ ഉപയോഗിച്ച് 800 മീറ്റര്‍ അകലെ നിന്ന് ആക്രമിക്കാം.

Latest