Connect with us

Kasargod

എസ് വൈ എസ് വാര്‍ഷികം: ഉണര്‍ത്തുജാഥ 20,21ന് ഉദുമയില്‍, 31ന് കാഞ്ഞങ്ങാട്ട്

Published

|

Last Updated

കാസര്‍കോട്: എസ് വൈ എസ് 60-ാം വാര്‍ഷിക ഭാഗമായി സോണ്‍ ഘടകങ്ങളില്‍ നടക്കുന്ന ഉണര്‍ത്തുജാഥ ഈമാസം 20,21 തിയതികളില്‍ ഉദുമ സോണിലും 31, ഫെബ്രുവരി ഒന്ന് തിയതികളില്‍ ഹൊസ്ദുര്‍ഗ് സോണിലും നടക്കും. സമ്മേളന പ്രചാരണ ഭാഗമായി ഉദുമ സോണിലെ എല്ലാ യൂനിറ്റുകളിലും പര്യടന പ്രചാരണം നടത്തുന്ന ഉണര്‍ത്തുജാഥയുടെ ഉദുമ സോണ്‍ ക്യാപ്റ്റനായി മൊയ്തീന്‍ പനേരയെയും ഹൊസ്ദുര്‍ഗ് സോണ്‍ ക്യാപ്റ്റനായി അശ്‌റഫ് അശ്‌റഫി ആറങ്ങാടിയെയും തിരഞ്ഞെടുത്തു.
ചട്ടഞ്ചാല്‍ സുന്നി സെന്ററില്‍ ചേര്‍ന്ന ഉദുമ സോണ്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ് സുലൈമാന്‍ മുസ്‌ലിയാര്‍ പടുപ്പ് അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് അലാമിപ്പള്ളി സുന്നി സെന്ററില്‍ ചേര്‍ന്ന ഹൊസ്ദുര്‍ഗ് സോണ്‍ ഇ സി യോഗത്തില്‍ ഇ സി ചെയര്‍മാന്‍ അശ്‌റഫ് അശ്‌റഫി അധ്യക്ഷത വഹിച്ചു. പുത്തൂര്‍ മുഹമ്മദ്കുഞ്ഞി ഹാജി, അബ്ദുല്‍ഖാദിര്‍ അഴിത്തല, അബ്ദുല്‍ അസീസ് സൈനി, ശാഫി കുണിയ, പി കെ മുഹമ്മദ് കുഞ്ഞി, ബശീര്‍ മങ്കയം, അബൂബക്കര്‍ ബാഖവി, മഹ്മൂദ് അംജദി, ഉമര്‍ സഖാഫി ഏണിയാടി, റാശിദ് ഹിമമി ബങ്കളം, ഫൈസല്‍ ഉദുമ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംഘടനാകാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി ഉദ്ഘാടനം ചെയ്തു.