Connect with us

Ongoing News

ഏകദിന റാങ്കിംഗ്: കോഹ്‌ലി രണ്ടാമത്

Published

|

Last Updated

ദുബായ്: ഐ സി സി പുറത്തിറക്കിയ പുതിയ ഏകദിന് റാങ്കിംഗ് പട്ടികയില്‍ വിരാട് കോഹ്‌ലിക്ക് രണ്ടാംസ്ഥാനം. 862 പോയിന്റ് നേടിയാണ് കോഹ്‌ലി രണ്ടാമതെത്തിയത്. 887 പോയിന്റുള്ള ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സ് ആണ് ഒന്നാമത്.

ആദ്യ പത്തു പേരില്‍ കോഹ്‌ലിയെ കൂടാതെ ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ എം എസ് ധോണിയും ഓപ്പണര്‍ ശിഖര്‍ ധവാനുമുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഫോം കണ്ടെത്താനാകാതെ ഉഴറുന്ന ധവാന്‍ പട്ടികയില്‍ അഞ്ചാമതാണ്. ടെസ്റ്റില്‍ നിന്നും അടുത്തിടെ വിരമിച്ച ധോണി പത്താമതും.

ബോളര്‍മാരുടെ പട്ടികയില്‍ എട്ടാമതുള്ള ഭുവനേശ്വര്‍ കുമാറും ഒമ്പതാമതുള്ള രവീന്ദ്ര ജഡേജയുമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍.

Latest