Connect with us

Gulf

ദുബൈയില്‍ കഴിഞ്ഞ വര്‍ഷം 2,815 പേര്‍ ഇസ്‌ലാം സ്വീകരിച്ചു

Published

|

Last Updated

ദുബൈ: കഴിഞ്ഞ വര്‍ഷം 2,815 പേര്‍ ഇസ്‌ലാം സ്വീകരിച്ചതായി ദുബൈ ഇസ്‌ലാമിക് അഫയേര്‍സ് ആന്റ് ചാരിറ്റബ്ള്‍ ആക്ടിവിറ്റീസ് ഡിപാര്‍ട്‌മെന്റ് അറിയിച്ചു. ഇതില്‍ 2,047 പേര്‍ സ്ത്രീകളാണെന്നത് ശ്രദ്ധേയമാണ്. 768 പേരാണ് ഇസ്‌ലാം മതം സ്വീകരിച്ച പുരുഷന്മാര്‍. 91 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍.
ഡിപ്പാര്‍ട്‌മെന്റിലെ പുതു മുസ്‌ലിം വിഭാഗമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇതിനായി ഡിപ്പാര്‍ട്‌മെന്റ് ആസ്ഥാനത്തിനു പുറമെ വിവിധ ഇസ്‌ലാമിക് സെന്ററുകള്‍, ക്ലബ്ബുകള്‍, ഷോപ്പിംഗ് മാളുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അച്ചടിച്ചതും ഇലക്‌ട്രോണിക് രൂപത്തിലുമുള്ള പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
ഇസ്‌ലാമിന്റെ മധ്യമ നിലപാടിലും അധ്യാപനങ്ങളിലും ആകൃഷ്ടരായി മതത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും നല്‍കാന്‍ ഡിപാര്‍ട്‌മെന്റ് പ്രതിജ്ഞാ ബന്ധമാണെന്ന് ഇസ്‌ലാമിക് അഫയേര്‍സ് വിഭാഗം സി ഇ ഒ ഡോ. ഉമര്‍ ഖതീബ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ കാമറൂണ്‍ ഫുട്‌ബോള്‍ ടീമിലെ 23 അംഗങ്ങള്‍ ഒന്നായി ഇസ്‌ലാം മതം സ്വീകരിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Latest