Connect with us

Gulf

മരുഭൂ ഡ്രൈവിംഗ്: അഭ്യാസം നടത്തുന്നവര്‍ക്ക് ബോധവത്കരണവുമായി ദുബൈ ആര്‍ ടി എ

Published

|

Last Updated

ദുബൈ: ശൈത്യകാലത്ത് മരുഭൂമിയില്‍ വാഹന അഭ്യാസം നടത്തുന്നവര്‍ക്ക് ദുബൈ ആര്‍ ടി എയുടെ മുന്‍കരുതലുകള്‍.
തണുപ്പ് കാലമായത് കൊണ്ട് മിക്കയാളുകളും മരുഭൂമിയില്‍ വാഹനാഭ്യാസം നടത്തുവാന്‍ പോകുന്നവരാണ്. എന്നാല്‍, മരുഭൂമിയില്‍ വാഹനമോടിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയിരിക്കണം. ഇത്തരക്കാര്‍ക്ക് അവബോധം നല്‍കുന്നതിനാണ് ബോധവത്കരണം നടത്തുന്നതെന്ന് ആര്‍ ടി എ ട്രാഫിക് വിഭാഗം ഡയറക്ടര്‍ ഹുസൈന്‍ അല്‍ ഹനാദ് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ബോധവത്കരണം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മൂടല്‍മഞ്ഞ് ശക്തമായതിനാല്‍ വാഹനങ്ങള്‍ പരസ്പരം അകലം പാലിക്കണം. ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കരുത്. കുറഞ്ഞ വേഗതയിലായിരിക്കണം വാഹനമോടിക്കേണ്ടത്. മൂടല്‍മഞ്ഞ് ശക്തമായതിനാല്‍ കോല്‍ ലൈറ്റുകള്‍ ഉപയോഗിക്കണം.
ബോധവത്കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശ ബുക്ക്‌ലെറ്റുകള്‍, കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍, പെട്രോള്‍ സ്റ്റേഷനുകള്‍, ഷോപ്പിംഗ് സെന്ററുകള്‍ എന്നിവ വഴിയാണ് വിതരണം ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങള്‍, മീഡിയകള്‍ എന്നിവ വഴിയും ബോധവത്ക കരണ സന്ദേശം പ്രചരിപ്പിക്കുന്നുണ്ട്.