Connect with us

Gulf

അറബ് പ്ലാസ്റ്റ് എക്‌സിബിഷന്‍10 മുതല്‍

Published

|

Last Updated

ദുബൈ: പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ പ്രദര്‍ശനമായ അറബ് പ്ലാസ്റ്റ് എക്‌സിബിഷന്‍ 10 മുതല്‍ 13 വരെ ദുബൈ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. 45 രാജ്യത്ത് നിന്നുള്ള 1,100 പ്രദര്‍ശകരാണ് പങ്കെടുക്കുക. ലോക രാജ്യങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട കമ്പനികള്‍ എക്‌സിബിഷനില്‍ എത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അറബ് പ്ലാസ്റ്റിക് എക്‌സിബിഷനില്‍ മുന്‍നിര കമ്പനികളാണ് പങ്കെടുക്കുക. കമ്പനികളുടെ ഉല്‍പന്നങ്ങള്‍ പരസ്പരം പരിചയപ്പെടുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഏറ്റവും അനിയോജ്യമായ വേദിയാകും പ്രദര്‍ശനം. ബോറോയുജിയുടെ മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്കന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അസീം സുല്‍ത്താന്‍ അല്‍ സുവൈദി വ്യക്തമാക്കി.
പൊളിയെത്തിലില്‍, പൊളിപ്രൊപ്പലിന്റെയും ഉല്‍പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയാണ് പ്രധാനമായും പ്രദര്‍ശനത്തിലുണ്ടാവുക. വാര്‍ത്താസമ്മേളനത്തില്‍ ജിന്‍ ജ്വോശ്വാ, അപര്‍ജിത്ത് സാന്‍, അസീം സുല്‍ത്താന്‍ അല്‍ സുവൈദി, സതീഷ് കണ്ണ, യാസര്‍ അബ്ദുല്‍ ഫത്താഹ്, ഖബ്രിയേല്‍ ഷെറാബിയര്‍ പങ്കെടുത്തു.

Latest