Connect with us

Thrissur

കവര്‍ച്ച ആസൂത്രണം ചെയ്യവെ സംഘാംഗം പിടിയില്‍

Published

|

Last Updated

ഒല്ലൂര്‍: വന്‍ കവര്‍ച്ചയ്ക്കായി നാലംഗ സംഘം ആസൂത്രണം ചെയ്യവേ, സംശയ തോന്നിയ ഒല്ലൂര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഒരാളെ പൊലീസ് പിടി കൂടി. ചിയ്യാരം സ്വദേശി ജോസിന്റെ മകന്‍ സ്മിനോയ് (29) ആണ് പിടിയിലായത്.
പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ നിന്ന്. പാചക വാതക സിലിണ്ടര്‍, ഓക്‌സിജന്‍ സിലിണ്ടറും എന്നിവ ഗ്യാസ് ഗണ്ണില്‍ ഘടിപ്പിച്ച നിലയിലും, കൈയ്യുറ, 15 മീറ്ററോളം ഗ്യാസ് ട്യൂബ് എന്നിവയും പൊലീസ് കണ്ടെത്തി. കുട്ടനെല്ലൂരിലുള്ള മറ്റ് വര്‍ക്ക് ഷോപ്പുകളില്‍ നിന്ന് മോഷ്ടിച്ച ഗ്യാസ് ഗണ്ണും, ഗ്യാസ് ട്യൂബുമാണ് പ്രതികള്‍ ഉപയോഗിച്ചത്. ഇരവിമംഗലം പടിഞ്ഞാട്ടുമുറി ദേശത്ത് കരുവാന്‍ വീട്ടില്‍ വാസുദേവന്‍ എന്നയാളുടെ കുട്ടനെല്ലൂരുള്ള വര്‍ക്ക് ഷോപ്പില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ മോഷ്ടിച്ച് അവിടെ വച്ചു തന്നെയാണ് പ്രതികള്‍ മോഷണം ആസൂത്രണം ചെയ്തത്.
ഇതില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. ഇവരെ കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചതായി അറിയുന്നു. ഇതിലെ മുഖ്യ ആസൂത്രകന്‍ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടുള്ളവനാണെന്നും, സമാനരീതിയിലുള്ള കവര്‍ച്ചകള്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നടന്നിട്ടുണ്ടോ എന്നത് പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.
വലിയരീതിയിലുള്ള കവര്‍ച്ചാ ആസൂത്രണം വിലയിരുത്തുമ്പോള്‍ എ.ടി.എം. ലക്ഷ്യമിട്ടതെന്ന് വിലയിരുത്തുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഒല്ലൂര്‍ എസ്.ഐ. എം.പി. രാജേഷ്, അഡീഷണല്‍ എസ്.ഐ. പൊന്നപ്പന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പോള്‍സണ്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗിരീഷ്, പ്രീബു, സാദത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.