Connect with us

Thrissur

സ്വന്തമായി വിഷയമുന്നയിച്ച് പ്രതിപക്ഷം സമരം നടത്തിയിട്ടില്ല: എം എം ഹസന്‍

Published

|

Last Updated

തൃശൂര്‍: ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് യു ഡി എഫ് സര്‍ക്കാരിനെ താറടിച്ചു കാണിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കെ പി സി സി വക്താവ് എം എം ഹസന്‍. അന്തരീക്ഷത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ ഏറ്റുപിടിക്കുകയല്ലാതെ സ്വന്തമായി ഉന്നയിക്കുന്ന ഒരു വിഷയത്തിന്റെ പേരിലും ഇതുവരെ പ്രതിപക്ഷം സമരം നടത്തിയിട്ടില്ലെന്ന് ഹസന്‍ പറഞ്ഞു.
സര്‍്ക്കാരിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളൊന്നും തെളിയിക്കാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല. യു ഡി എഫ്് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ പ്രതിപക്ഷ നേതാവ് കിണഞ്ഞു പരിശ്രമിച്ചിട്ടും വിജയിച്ചിട്ടില്ലെന്നും ഹസന്‍ പറഞ്ഞു. സാഹിത്യ അക്കാദമി ഹാളില്‍ വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ഐ എന്‍ ടി യു സി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംഘടനയുടെ ജില്ലാ പ്രസിഡന്റും ഡി സി സി പ്രസിഡന്റുമായ ഒ അബ്ദുറഹ്മാന്‍ കുട്ടി അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറിയും സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായ തമ്പാനൂര്‍ രവി, എം പി വിന്‍സന്റ് എം എല്‍ എ, ഐ എന്‍ ടി യു സി പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി, ജോസഫ് പെരുമ്പിള്ളി, അസോസിയേഷന്‍ സെക്രട്ടറി യു എം ഹാരിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest